HOME
DETAILS
MAL
വാക്സിന് നിര്‍മാണം ഒറ്റരാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല; രാഹുല്‍ ഗാന്ധിക്ക് ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി
backup
May 29 2021 | 07:05 AM
ന്യൂഡല്‍ഹി: വാക്സിന് നിര്‍മാണം ഒറ്റരാത്രികൊണ്ട് ചെയ്യാന്‍ കഴിയുന്ന പണിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി.നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സിന് വികസനം സാധ്യമാകൂ. ഉത്പാദിപ്പിച്ച വാക്സിന് ഉടനടി വിതരണം ചെയ്യാനുമാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒരിടവേളയ്ക്കു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി കൊവിഡ് തരംഗം നേരിടുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നായിരുന്നു ആരോപിച്ചത്. വാക്സിന് വിദേശത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രി മരണങ്ങള്‍ക്ക് ഉത്തരവാദിയാണ്. സര്‍ക്കാരിന് വ്യക്തമായ പദ്ധതിയല്ലാത്തപ്പോള് ഇനിയും നിരവധി തരംഗങ്ങള്‍ ഇന്ത്യയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."