1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രം
കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുത ബില്ലുകള്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രം. തുടക്കത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ബില്‍ അടയ്ക്കാന്‍ അനുവദിച്ചേക്കുമെങ്കിലും സംവിധാനം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് വഴി മാറ്റുമെന്ന് റിപ്പോര്‍ട്ട്.
ആയിരം രൂപയ്ക്ക് താഴെയുള്ള വൈദ്യുതി തുക അതാത് സെക്ഷന്‍ ഓഫിസുകളിലെ കൗണ്ടറുകൡ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
2021 ജൂലൈ 31 വരെ കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലായ wss.kseb.in വഴിയും കെഎസ്ഇബി എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."