HOME
DETAILS

പണം കൊണ്ടുള്ള കളി വേണ്ട; ഓണ്‍ലൈനില്‍ ഗെയിം കളിക്കാന്‍ രക്ഷിതാക്കളുടെ അനുമതിവേണം

  
backup
April 07 2023 | 11:04 AM

the-ministry-of-electronics-and-information-technology-d

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയമാണ് പുറത്തിറക്കിയത്. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021ലെ ഐ.ടി. ഇന്റര്‍മീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.

പതിനെട്ടുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായപ്രതിനിധികള്‍, വിദ്യാഭ്യാസവിദഗ്ധര്‍, ശിശുവിദഗ്ധര്‍, മനഃശാസ്ത്രവിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയായ സ്വയംനിയന്ത്രിത സംവിധാനമാണ്(എസ്.ആര്‍.ഒ.) കാര്യങ്ങള്‍ നിയന്ത്രിക്കുക. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല ഈ എസ്.ആര്‍.ഒ.കള്‍ക്കായിരിക്കും.

പ്രധാന നിര്‍ദേശങ്ങള്‍

-ഓണ്‍ലൈന്‍ സേവനദാതാക്കളായ പ്ലാറ്റ്‌ഫോമുകള്‍ (ഇന്റര്‍മീഡിയറികള്‍) വഴി ഉപഭോക്താക്കള്‍ക്ക് ദോഷം വരുത്തുന്നതോ എസ്.ആര്‍.ഒ. അംഗീകൃതമല്ലാത്തതോ ആയ ഓണ്‍ലൈന്‍ ഗെയിമുകള്‍ പബ്ലിഷ് ചെയ്യരുത്. പരസ്യവും പങ്കുവെക്കരുത്.

-ചൂതാട്ടവും വാതുവെപ്പും നടത്തുന്നില്ലെന്നും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും അന്വേഷിക്കാന്‍ സ്വയംനിയന്ത്രണ സംവിധാനത്തിന് പൂര്‍ണ അധികാരം.

-കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങള്‍ വസ്തുതാപരമായി പരിശോധിക്കാന്‍ ഫാക്ട് ചെക്കിങ് ഏജന്‍സികളെ നിയമിക്കും.

-എസ്.ആര്‍.ഒ. രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഗെയിമിലുടനീളം പ്രദര്‍ശിപ്പിക്കണം. ഉപയോക്താക്കളുടെ ഫീസ്, പ്രവര്‍ത്തനരീതി തുടങ്ങിയവയും വ്യക്തമാക്കണം. നിയന്ത്രണങ്ങള്‍, സ്വകാര്യതാനയം, സേവനകാലയളവ്, ഉപഭോക്താക്കളുമായുള്ള കരാറുകള്‍ തുടങ്ങിയവ ഉപഭോക്താക്കളെ അറിയിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago