പാര്‍വതി എന്ന മരുമകളെ അല്‍ഫോണ്‍സയാക്കി, പി.സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം: വെള്ളാപ്പള്ളി
ചേര്‍ത്തല: പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജോര്‍ജ് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്ന ആളാണ്, പി.സി ജോര്‍ജിനോളം മത വര്‍ഗീയത ആര്‍ക്കുണ്ടെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
ജഗതി ശ്രീകുമാറിന്റെ മകളെ പി.സി ജോര്‍ജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാര്‍വതിയുടെ പേര് അല്‍ഫോന്‍സയാക്കി. ഇടത് സര്‍ക്കാറിന് വിമോചനസമരപ്പേടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ എസ്.എന്‍.ഡി.പിക്ക് എതിര്‍പ്പില്ല. വിമോചന സമരത്തെ ഭയക്കുന്നത് കൊണ്ടാകാം സര്‍ക്കാര്‍ പി.എസ്.സിക്ക് വിടാത്തത്. പി.എസ്.സിക്ക് വിടണമെന്ന എസ്.എന്‍.ഡി.പി നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായതു വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വിദ്വേഷ മുദ്രാവാക്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. രണ്ട് സമുദായങ്ങളെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ല. കുട്ടി നിഷ്കളങ്കനാണ്. അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."