HOME
DETAILS
MAL
അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ല; അശോക് ചവാന് സമിതിയോട് ഒന്നും പറയാനില്ല: മുല്ലപ്പള്ളി
backup
May 29 2021 | 09:05 AM
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്് മുല്ലപ്പള്ളി രാമചന്ദ്രന്. ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇതിലധികം അശോക് ചവാന് സമിതിയ്ക്ക് മുന്നില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മിഷന് മുന്‍പാകെ അയക്കാം. അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താമെന്നും വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."