HOME
DETAILS
MAL
സൂക്ഷിക്കുക! ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് ഉടന്‍ ഇല്ലാതായേക്കാം: മുന്നറിയിപ്പുമായി ഹൈബി ഈഡന്‍ എം.പി
backup
May 29 2021 | 10:05 AM
കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഹൈബി ഈഡന്‍ എം.പി.
'സൂക്ഷിക്കു!.. ലക്ഷദ്വീപില്‍ വൈകാതെ ഇന്റര്‍നെറ്റ് ഇല്ലാതായേക്കാം'- ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ലക്ഷദ്വീപില്‍ നടക്കുന്ന ജനവിരുദ്ധ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ഹൈബി ഈഡന്‍ അടക്കമുള്ള ശക്തമായി വിമര്‍ശനമുന്നയിക്കുന്നുണ്ട്. കഴിഞ്ഞദിവസം, ഹൈബി ഈഡനും ടി.എന്‍ പ്രതാപന്‍ എം.പിയും കൊച്ചിയിലെ അഡ്മിസ്‌ട്രേറ്ററുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."