ഹരജികളില്‍ സുപ്രിംകോടതി വാദം കേട്ടുതുടങ്ങിയിട്ട് പോലുമില്ല: പിന്‍വാതിലിലൂടെ സി.എ.എ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: വിവാദ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യംചെയ്യുന്ന ഹരജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ടുപോലുമില്ല. ഹരജികള്‍ സുപ്രിംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു.
Subterfuge.
— Sitaram Yechury (@SitaramYechury) May 29, 2021
Rules under CAA 2019 not framed, yet Central govt issues gazette notification to implement it.
Petitions challenging Constitutional validity of CAA continue to remain unheard.
Hope SC takes this up promptly & stops back door implementation.https://t.co/DxhFVlnQts
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലം സി.എ.എ നടപ്പാക്കാനുള്ള നടപടി തുടങ്ങിയത്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്‌ലിം ഇതര അഭയാര്‍ഥികളില്‍ നിന്ന് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇവര്‍ 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
സി.എ.എ നിയമം 2019 ല്‍ കൊണ്ടുവന്നപ്പോള്‍ രാജ്യമൊട്ടാകെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. 2020ന്റെ തുടക്കത്തിലും പ്രതിഷേധം ശക്തമായി. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമരങ്ങള്‍ തണുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."