തൃശൂര്‍ സദാചാര കൊലപാതകം: ഒന്നാം പ്രതി രാഹുല്‍ മുംബൈയില്‍ അറസ്റ്റിലായി
തൃശ്ശൂര്‍: ചേര്‍പ്പിലെ ബസ് ഡ്രൈവറുടെ സദാചാര കൊലക്കേസില്‍ ഒന്നാം പ്രതി രാഹുല്‍ മുംബൈയില്‍ അറസ്റ്റിലായി. ഗള്‍ഫില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയ ഉടനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കും. ചേര്‍പ്പിലെ സ്വകാര്യ ബസ് ഡ്രൈവര്‍ സഹാറിനെ മര്‍ദിക്കാന്‍ പദ്ധതിയിട്ടത് രാഹുലായിരുന്നു. ചേര്‍പ്പ് സ്വദേശിയാണ് രാഹുല്‍. വനിതാ സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രി വീട്ടില്‍ വന്നപ്പോഴായിരുന്നു സഹാറിന് നേരെ ആക്രമണം നടന്നത്.
സംഭവത്തില്‍ ഒന്‍പത് പ്രതികള്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. പൊലീസിന്റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് രാഹുല്‍ വിദേശത്ത് നിന്ന് മടങ്ങിയത്. രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മാര്‍ച്ച് മാസം പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."