15 ലക്ഷത്തിനു വേണ്ടി ഇന്ത്യക്കാര്‍ ഏഴു വര്‍ഷമായി കാത്തിരിക്കുന്നു, എ.ടി.എമ്മിന് മുന്നിലും വാക്‌സിന് വേണ്ടിയും കാത്തിരുന്നു; എന്നിട്ടാണോ 30 മിനിറ്റിന്റെ പേരില്‍ വലിയ ഒച്ചപ്പാടുണ്ടാകുന്നത്?- മഹുവ മോയിത്ര
കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശനഷ്ടം അവലോകനത്തിനായി പശ്ചിമബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കാത്തിരിപ്പിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയിത്ര.
'15 ലക്ഷത്തിനു വേണ്ടി ഇന്ത്യക്കാര്‍ ഏഴു വര്‍ഷമായി കാത്തിരിക്കുന്നു, എ.ടി.എമ്മിന് മുന്നിലും വാക്‌സിന് വേണ്ടിയും കാത്തിരുന്നു; എന്നിട്ടാണോ 30 മിനിറ്റിന്റെ പേരില്‍ വലിയ ഒച്ചപ്പാടുണ്ടാകുന്നത്?. നിങ്ങള്‍ക്കും കുറച്ച് കാത്തിരിക്കാം'- മഹുവ മോയിത്ര പറഞ്ഞു.
ഒഡിഷയിലെ യോഗം കഴിഞ്ഞ് പശ്ചിമബംഗാളിലെത്തിയ മോദിയെ പ്രോട്ടോക്കോള്‍ പ്രകാരം മമത സ്വീകരിച്ചില്ലെന്നും മോദി യോഗത്തിനെത്തി അരമണിക്കൂര്‍ നേരം കാത്തിരുന്നിട്ടും മമത എത്തിയില്ലെന്നുമായിരുന്നു ആരോപണം. മോദിയെ മമത അരമണിക്കൂര്‍ നേരം കാത്തിരുന്നുവെന്നു പറഞ്ഞ് മമതയുടെ ഒഴിച്ചിട്ട കസേരയുടെ ചിത്രം ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. പിന്നാലെ, പശ്ചിമബംഗാളില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് തിരിച്ചുവിളിപ്പിച്ചതായും വാര്‍ത്തവന്നു. ഇക്കാര്യത്തില്‍ രൂക്ഷ പ്രതികരണവുമായി മമത ഇന്ന് രംഗത്തെത്തി.
So much fuss over an alleged 30 min wait?
— Mahua Moitra (@MahuaMoitra) May 28, 2021
Indians waiting 7 years for ₹15 lakhs
Waiting hours at ATM queues
Waiting months for vaccines due
Thoda aap bhi wait kar lijiye kabhi kabhi...
'എന്നെ ഇങ്ങനെ അപമാനിക്കരുത്. ഞങ്ങള്‍ക്ക് അട്ടിമറി വിജയം ലഭിച്ചിട്ടുണ്ട്, അതിനാലാണോ ഇത്തരത്തില്‍ പെരുമാറുന്നത്? നിങ്ങള്‍ ആവുന്നതെല്ലാം നോക്കിയിട്ടും തോറ്റു. എന്തിനാണ് ഓരോ ദിവസവും ഞങ്ങളോട് കലഹിക്കാന്‍ വരുന്നത്?' മമതാ ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മോദി കാത്തിരിക്കുകയല്ല, തന്നെ കാത്തിരിപ്പിക്കുകയായിരുന്നു മോദിയെന്ന് മമത ആരോപിച്ചു. എത്തുമ്പോള്‍ യോഗം തുടങ്ങി കുറച്ച് മിനിറ്റുകള്‍ ആയിരുന്നു. യോഗം തുടങ്ങിയതിനാല്‍ ഇപ്പോള്‍ പ്രവേശിക്കാനാവില്ലെന്ന് അവര്‍ തടസവാദം ഉന്നയിച്ചു. ക്ഷമയോടെ കാത്തിരുന്നെങ്കിലും അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്ക് ആര്‍ക്കും കയറാനാവില്ലെന്നാണ് വിവരം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."