HOME
DETAILS

പ്രാര്‍ഥന പ്രതിരോധമാകേണ്ട മാസം

  
backup
April 07 2023 | 20:04 PM

ramadan-and-prayer


സഫാരി സൈനുല്‍ ആബിദ്


പുണ്യങ്ങള്‍ പൂത്തുലയുന്ന വിശുദ്ധ മാസത്തെ വരവേറ്റ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ജീവിത യാത്രയുടെ ധൃതിപിടിച്ച ഓട്ടപ്പാച്ചിലിനിടയിലും തന്റെ ഹൃദയത്തെ അല്ലാഹുവിലേക്ക് തിരിച്ചുവയ്ക്കാനും നാഥന്റെ ഓര്‍മകളാല്‍ മനസിനെ കുളിരണിയിപ്പിക്കാനും റമദാന്‍ മാസമെത്തുമ്പോള്‍ വിശ്വാസികള്‍ കൂടുതല്‍ താല്‍പര്യം പുലര്‍ത്തുന്നു. ആരാധനകളില്‍ വ്യാപൃതരാവുന്നു. സര്‍വസൃഷ്ടാവ് കാണിച്ചുതന്ന കാരുണ്യസാഗരങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.


പവിത്ര മാസത്തില്‍ സമയബന്ധിതവും അല്ലാത്തതുമായ വിവിധ രീതികളിലുള്ള പ്രാര്‍ഥനകള്‍ അവരുടെ പ്രധാനപ്പെട്ട ആയുധം. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും മറികടക്കാനും അല്ലാഹുവിന്റെ അലംഘനീയമായ വിധികള്‍ക്കു മുന്നില്‍ വിധേയത്വം വ്യക്തമാക്കിയും അനുഗ്രഹങ്ങളോട് നന്ദിപറഞ്ഞും വിശ്വാസികള്‍ വിശുദ്ധ മാസത്തെ പ്രാര്‍ഥനകള്‍ കൊണ്ട് ധന്യമാക്കുന്നു. ഹൃദയം തുറന്നുള്ള ദൈവ വിളികള്‍ക്ക് ഉത്തരം ചെയ്യപ്പെടാതിരിക്കില്ലെന്ന ഖുര്‍ആനിക വചനങ്ങളാണ് അവന് വലിയ പ്രചോദന
അതേസമയം, ഈ വിശുദ്ധ മാസത്തില്‍ പോലും ഇന്ത്യാ രാജ്യത്ത് പ്രത്യേക സമുദായത്തെ ഉന്നംവച്ചുള്ള അക്രമ പരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ ഏറെ വേദനപ്പിക്കുന്നതാണെന്നും പറയാതെ വയ്യ. ലോകം ഇന്ത്യയെ കാണുന്ന കാഴ്ചപ്പാടുകളില്‍ പോലും മാറ്റം വരാന്‍ ഇത്തരം സംഭവവികാസങ്ങള്‍ നിമിത്തമാകുന്നു.

ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളില്‍ താമസിച്ചുവരുന്ന പ്രവാസികള്‍, വിദേശികളുടെ സമീപന വ്യതിയാനങ്ങളില്‍ അനുവസ്ഥരായിരിക്കും. ഇന്ത്യാ രാജ്യത്തെയും ജനങ്ങളുടെയും സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ജി.സി.സി രാഷ്ട്രത്തലവന്മാര്‍ പോലും ഇത്തരം സംഭവവികാസങ്ങളിലെ ആശങ്ക പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. ലോക രാഷ്ട്രങ്ങളൊക്കെയും വിവിധ സമയങ്ങളിലായി ഇത്തരം ഉത്കണഠകള്‍ ഇന്ത്യയുടെ ഭരണകര്‍ത്താക്കളോട് പലരൂപത്തില്‍ അറിയിച്ചിട്ടുള്ളതുമാണ്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികള്‍ സര്‍വശക്തനായ നാഥനിലേക്ക് ഇരുകൈകളും നീട്ടി, ഉള്ളൂരുകി നടത്തുന്ന പ്രാര്‍ഥനകളാണ് ഏറ്റവും വലിയ കവചമായിരിക്കുകയെന്നാണ് ഇസ് ലാമിക അധ്യാപനങ്ങള്‍ നമുക്ക് പഠിപ്പിച്ചു തരുന്നത്.

ആരെയും ഇല്ലായ്മ ചെയ്യാനോ, വേദനിപ്പിക്കാനോ അല്ല നമ്മുടെ പ്രാര്‍ഥനകള്‍, എല്ലാവരും സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിച്ചു പോവാനാണ് നമ്മുടെ പ്രാര്‍ഥനകള്‍ നിമിത്തമാവേണ്ടത്. ആരെയും ശത്രുവായി കാണുന്നതിനു പകരം എല്ലാവരുടെയും ഹൃദയത്തില്‍ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും വിത്തുകള്‍ തളിരിടാനും അത് പുഷ്പിച്ചു കായ്ക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ ജീവിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിത്തീരാനും നമ്മുടെ പ്രാര്‍ഥനകള്‍ കാരണമായിത്തീരണം.
ചെറുപ്രായത്തിൽ കേട്ടുശീലിച്ച ബദര്‍ ഖിസ്സകളിലെ ഒരു പ്രധാനഭാഗം തന്നെ പ്രവാചകരുടെ (സ) രാത്രിയിലുള്ള പ്രാര്‍ഥനയായിരുന്നല്ലോ. നാട്ടിൻപുറത്തെ സ്രാമ്പിപ്പള്ളികളില്‍നിന്ന് കുട്ടിപ്രായത്തില്‍ കേട്ട, പാതിരാത്രിയിലെ പ്രവാചകരുടെ പ്രാര്‍ഥനയെ കുറിച്ചുള്ള ഇമ്പമുള്ള വര്‍ണനകള്‍ ഇപ്പോഴും കാതില്‍ തികട്ടിവരുന്നുണ്ട്. ശത്രുവില്‍ നിന്നുള്ള പ്രതിരോധത്തിനു ഏറ്റവും ശക്തമായ മാര്‍ഗം അല്ലാഹുവിലേക്കുള്ള നിഷ്കളങ്കമായ മടക്കമാണെന്ന് അത്തരം ചരിത്രസംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.


ലോകത്തെ എല്ലാ മുസ് ലിം സഹോദരങ്ങള്‍ക്കു വേണ്ടിയും നാം പ്രാര്‍ഥിക്കണം. വിനയത്തോടെയും ദൃഢവിശ്വാസത്തോടെയും നടത്തുന്ന പ്രാര്‍ഥനകളില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ സഹോദരന്മാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളില്‍ നിന്നുള്ള മോചനത്തിനും സംരക്ഷണത്തിനും വേണ്ടി കൈകൾ ഉയരണം. കാരണം മുസ് ലിം സഹോദരങ്ങള്‍ ഒരു ശരീരത്തെ പോലെയോ, ഒരു കെട്ടിടത്തെ പോലെയോ ആണെന്ന് വിശുദ്ധ വചനങ്ങളില്‍ കാണാം. ആ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം പ്രയാസപ്പെട്ടാലോ, ആ കെട്ടിടത്തിലെ ഏതെങ്കിലുമൊരു ഇഷ്ടിക ഇളകിയാലോ അതിനെ മുഴുവനായും ബാധിക്കുന്നു. അന്യന്റെ വേദന നമ്മുടെ വേദന കൂടിയാണെന്നാണല്ലോ ഇസ് ലാം നമ്മെ പഠിപ്പിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം വംശഹത്യാപരമായതും ഉന്മൂലനപരമായതുമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ് മുസ് ലിംകളെന്ന് ഐക്യരാഷ്ട്രസഭ പോലും നിരീക്ഷിക്കുന്നു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അശാന്തിയും മറ്റും ഇതിനു കാരണമാണ്. എല്ലാ സമൂഹങ്ങളുമായും ഐക്യത്തിലും സഹവര്‍ത്തിത്വത്തിലും വരാനും മുസ് ലിം സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളാനും വേണ്ടി ഈ വിശുദ്ധ മാസത്തിൽ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.


ഹദീസില്‍ ഇങ്ങനെ കാണാം. 'ഒരടിമ പാപങ്ങളില്ലാതെ കുടുംബബന്ധം മുറിക്കാതെ അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന പക്ഷം മൂന്നു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് അല്ലാഹു അടിമക്ക് നല്‍കാതിരിക്കില്ല. ഒന്നുകില്‍ അവന്റെ പ്രാര്‍ഥനയ്ക്ക് ഉടന്‍ ഉത്തരം നല്‍കും. അല്ലെങ്കില്‍ അത് മറ്റൊരു സന്ദര്‍ഭത്തിനു വേണ്ടി സൂക്ഷിച്ചു വയ്ക്കും. അല്ലെങ്കില്‍ അവനെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ആപത്തിനെ തട്ടിയകറ്റും'. അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: 'അടിമ പ്രാര്‍ഥന അധികരിപ്പിച്ചാല്‍?' പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹു അവന്റെ ഉത്തരവും വര്‍ധിപ്പിക്കും.' പ്രാര്‍ഥനകള്‍ അധികരിപ്പിക്കാനും പച്ചയായ മനസോടെ അല്ലാഹുവിനോട് ചോദിക്കാനും പ്രേരിപ്പിക്കുന്ന ഇത്തരം ഹദീസുകള്‍ ധാരാളം കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago