HOME
DETAILS

രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾചർച്ച ചെയ്യേണ്ടതല്ലേ

  
backup
April 07 2023 | 20:04 PM

shouldnt-the-issues-affecting-the-country-be-discussed

ഒരു ദിവസം പോലും പൂർണമായും ചേരാനാവാതെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിച്ചു. ഒരു മാസത്തോളം സഭാസമ്മേളനം ചേർന്നിട്ടും ചർച്ചയൊന്നുമുണ്ടായില്ല. ഏതാനും ചില ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി. സഭാ നടപടികൾ തുടങ്ങിയാലുടൻ ബഹളം കാരണം പിരിയുകയും ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ചേരുകയും ബഹളം തുടരുകയും പിരിയുകയും ചെയ്യുകയായിരുന്നു കഴിഞ്ഞ മാസം 13ന് സമ്മേളനം ആരംഭിച്ചതു മുതലുള്ള കാഴ്ച.
ഒടുവിൽ, സഭാ നടപടികൾ തടസപ്പെട്ടതിന്റെ ഉത്തരവാദിത്വം ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരി സമ്മേളനം അവസാനിപ്പിച്ചു. സഭ ചേരാനാവാതെ പോയതിന്റെ പ്രധാന ഉത്തരവാദി സർക്കാരാണ്. യു.കെ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അവർ തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തി.

പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർപക്ഷ എം.പിമാർ സഭാനടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്നത്.
രാജ്യത്തെ ഗൗരവമായി ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിക്കാതെ സ്പീക്കർ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസുകളെല്ലാം സ്പീക്കർ കാറ്റിൽപ്പറത്തി വിട്ടതിലൂടെ ജനാധിപത്യം പാർലമെന്റിൽനിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടത്. അദാനി ഗ്രൂപ്പിനെതിരായ ആരോപണം സംബന്ധിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യത്തെ ബഹളത്തിലൂടെ മുനയൊടിക്കാനാണ് സർക്കാർപക്ഷം ശ്രമിച്ചത്.


രാഹുൽ ലണ്ടനിലെ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഈ പിന്നോക്കാവസ്ഥയെ കുറിച്ചാണ്. ഈ വെല്ലുവിളികൾ ആഭ്യന്തരമായി തന്നെ പരിഹരിക്കേണ്ടതുണ്ടെന്നും വിദേശ ശക്തികൾക്കുള്ള പങ്കിനെ തള്ളിക്കളയണമെന്നും വ്യക്തമായി പറഞ്ഞിരുന്നു. പ്രവാസി ഇന്ത്യൻ സമൂഹം വികസിക്കുമ്പോൾ, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ അലയൊലികൾ അനിവാര്യമാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിൽ ഉൾപ്പെടാത്ത സാംസ്‌കാരിക ദേശീയതയിൽ ബി.ജെ.പി പണ്ടേ വിശ്വസിച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രവാസി ഇന്ത്യൻ സമൂഹമാണ് ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ല് തന്നെ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തിട്ടുണ്ട്. രാഹുലിന്റെ പ്രസംഗത്തിലും അതിൽ കൂടുതലൊന്നുമില്ല.

വിമർശനങ്ങൾ അനുവദിക്കാത്ത ജനാധിപത്യം വൈരുധ്യമാണ്. പാർലമെന്റിൽ സംസാരിക്കാനും തന്റെ പരാമർശങ്ങൾ വിശദീകരിക്കാനും രാഹുലിനു കഴിഞ്ഞില്ല. സ്പീക്കർ അതിന് അവസരവും നൽകിയില്ല. പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം തന്നെ ഇല്ലാതായി. അദാനി ഗ്രൂപ്പിന്റെ രക്ഷാകർത്താവിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞു മാറാനാണ് സർക്കാർ തന്നെ സഭാ നടപടികൾ തടസപ്പെടുത്തിയത്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു. സർക്കാരും പൊതു-സ്വകാര്യ മേഖലകളും വ്യാപിച്ചുകിടക്കുന്ന ഈ ഗുരുതരമായ ഭരണപ്രശ്‌നത്തിൽ ബി.ജെ.പിയും സർക്കാരും മൗനം പാലിക്കുകയാണ്. സാമ്പത്തിക അഴിമതിക്കേസുകളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന്റെ മുൻ മാതൃകകൾ ഉണ്ടായിട്ടുണ്ട്.
പാർലമെന്ററി മാനദണ്ഡങ്ങളെ അവഗണിക്കാൻ മാത്രം അംഗസംഖ്യയുണ്ട് ബി.ജെ.പിക്ക്.

പക്ഷേ, ഈ പ്രലോഭനം ജനാധിപത്യത്തിൽ അനിവാര്യതയായ ചർച്ചകളെ പാർലമെന്റിൽ അടിച്ചൊതുക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. വർഷത്തിൽ 135 ദിവസം മാത്രമാണ് പാർലമെന്റ് ചേരുന്നത്. ഈ കാലത്ത് സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. 2021ൽ ലോക്‌സഭയിൽ 59 സിറ്റിങ്ങും രാജ്യസഭയിൽ 58 സിറ്റിങ്ങും മാത്രമാണുണ്ടായത്. 2022ലെത്തിയപ്പോൾ ഇത് ഇരു സഭകളിലും 56 സിറ്റിങ്ങുകൾ മാത്രമായി കുറഞ്ഞു. ഇതെല്ലാം രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണെന്നതാണ് ആലോചിക്കേണ്ടത്. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് 2010ലെ ശൈത്യകാല സമ്മേളനം പൂർണമായും തടസപ്പെടുത്തിയത് ബി.ജെ.പിയാണ്. സഭ തടസപ്പെടുത്തുന്നത് നിയമാനുസൃതമായ പാർലമെന്ററി തന്ത്രങ്ങളുടെ ഭാഗമാണെന്നായിരുന്നു അന്ന് ബി.ജെ.പി നേതാവ് അരുൺ ജയ്റ്റ്‌ലിയുടെ ന്യായം.

1962ലെ ചൈന-ഇന്ത്യ യുദ്ധത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് ചർച്ചാ വിഷയമായിരുന്നു. ഹരിദാസ് മുന്ദ്രയുടെ കമ്പനികളുടെ ഓഹരികളിൽ എൽ.ഐ.സിയുടെ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങൾ ചർച്ചയായിരുന്നു. ബോഫോഴ്സ് തോക്കുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പലതവണ ചർച്ച ചെയ്യപ്പെട്ടു. ബാബരി മസ്ജിദ് തകർത്തത് ചർച്ചയായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ സർക്കാർ സംവാദത്തെ ഭയപ്പെടേണ്ടതില്ല. സഭയിൽ ഭൂരിപക്ഷം തങ്ങൾക്കൊപ്പമാണ്. ചർച്ചയെ അനുകൂലമാക്കാൻ പ്രയാസമില്ല.
എന്നിട്ടും സംവാദങ്ങൾ അനുവദിക്കാൻ നിലവിലെ സർക്കാർ വിസമ്മതിക്കുന്നു. പ്രതിപക്ഷം അസുഖകരമായ സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുമെന്നതായിരിക്കണം സർക്കാർ ഭയപ്പെടുന്നത്. പാർലമെന്റ് ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്ന ഒരു യുഗത്തിലേക്ക് ഇന്ത്യ മാറിയോയെന്ന് നമ്മൾ ഭയപ്പെടേണ്ട കാലമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago