HOME
DETAILS
MAL
വാട്സ്ആപ്പിലെ സ്വകാര്യത പുലര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
backup
May 29 2021 | 16:05 PM
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടലിനിടെ വാട്സ്ആപ്പിലെ സ്വകാര്യത നിലനിര്‍ത്തുമെന്ന് കേന്ദ്രം. വാട്സ്ആപ്പ് പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള പ്ലാറ്റ്ഫോമുകളില്‍നിന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയാനുമായി 'പരിമിത'മായ വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം ഇന്ത്യയില്‍ മാത്രമല്ലെന്നും ഇതു സാധാരണ ഉപയോക്താക്കളെ ബാധിക്കില്ലെന്നും കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
വാട്സ്ആപ്പിലെ സാധാരണ ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല. നേരത്തെ ഉപയോഗിച്ചിരുന്നത് പോലെ തന്നെ അവര്‍ക്ക് ഇനിയും വാട്സ്ആപ്പ് ഉപയോഗിക്കാനാവും. തങ്ങളുടത് വളരെ പരിമിതമായ ആവശ്യമാണെന്നും അദ്ദേഹം ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."