സമസ്ത ബഹ്റൈൻ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു
മനാമ: സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു.
കോവി ഡ് സാഹചര്യത്തിൽ ഓൺലൈനിൽ വിപുലമായ രീതിയിലാണ് മദ്റസാ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും റൈഞ്ച് കമ്മറ്റിയും അറിയിച്ചു.
ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന
സമസ്തയുടെ പത്തു മദ്റസകളിലും ഇപ്പോൾ അഡ്മിഷൻ നേടാവുന്നതാണ്. ഇതിനായി അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അതാതു മദ്റസകളുമായി ഉടനെ ബന്ധപ്പെടണം.
മദ്റസകൾ തുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഓൺലൈനിൽ സംഘടിപ്പിച്ച പ്രവേശനോത്സവം രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. മഹ്റജാനുല്‍ ബിദായ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യാതിഥിയായിരുന്നു.
മദ്റസാ പഠനത്തിന്നായി വിപുലമായ സംവിധാനമാണിപ്പോൾ സമസ്ത ഓൺലൈനിലൂടെ നടത്തി വരുന്നതെന്നും എല്ലാവരും അത് ഉപയോഗപ്പെടുത്തണമെന്നും നിലവിലെ സാഹചര്യം, മക്കളുടെ ഭാവി നഷ്ടപ്പെ ടാൻ ഇടയാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവിധ മദ്റസകളിലെ ഉസ്താദു മാരും കുട്ടികളും കമ്മറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഉസ്താദ് ഹാഫിസ് ശറഫുദ്ധീൻ മൗലവി ഖുര്‍ആന്‍ പാരായണം നടത്തി.
ഉസ്താദുമാരായ സയ്യിദ് യാസർ ജിഫ്രിരി തങ്ങൾ, ഹംസ അൻവരി, ശൗക്കത്ത് ഫൈസി, അശ്റഫ് അൻവരി ചേലക്കര,
റശീദ് ഫൈസി, ശംസുദ്ധീൻ ഫൈസി, സൈദു മുഹമ്മദ് വഹബി, അബ്ദു റസാഖ് നദ്വി, സകരിയ്യ ദാരിമി എന്നിവരും
മദ്റസാ ഭാരവാഹികളായ വി.കെ. കുഞ്ഞമ്മത് ഹാജി, എസ്.എം.അബ്ദുല്‍ വാഹിദ്, അഷ്റഫ് കാട്ടില്‍ പീടിക, ശഹീര്‍കാട്ടാമ്പള്ളി, മുസ്ഥഫ കളത്തില്‍, കരീം മാഷ്, നവാസ് കൊല്ലം തുടങ്ങിയ മദ്റസാ ഭാരവാഹികളും പങ്കെടുത്തു.
സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ബഹ്റൈനിലെ എല്ലാ സമസ്ത മദ്റസകളിലും പ്രവേശനം നേടാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 33049112, 34 33 2269 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വിവിധ ഏരിയകളിലുള്ളവര്‍ക്ക് മദ്റസാ അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 35107554 (മനാമ),
33767471(റഫ),
39474715(ഗുദൈബിയ),
35172192(മുഹറഖ്),
39107257(ഹൂറ),
34 308854(ജിദാലി),
393576 77(ഹിദ്ദ്),
3468 2679(ഹമദ്ടൗണ്‍),
33505806(ഉമ്മുല്‍ ഹസം),
33515138(ബുദയ്യ).
എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."