തൈറോയ്ഡ് രോഗികള്‍ക്ക് ഭാരം കുറയ്ക്കാം; ലളിതമായ ചില ടിപ്‌സുകള്‍ ഇതാ..
നമ്മുടെ മെറ്റബോളിസത്തെയും വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ധികളാണ് തൈറോയ്ഡ് ഗ്രന്ധികള്‍. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ അത് പല പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇന്ത്യക്കാരില്‍ പത്തില്‍ ഒരാള്‍ക്ക് ഹൈപ്പോ തൈറോയിഡിസം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ കൂടുതലോ കുറവോ ആകുമ്പോള്‍ അത് തൈറോയ്ഡ് രോഗത്തിലേക്ക് നയിക്കുന്നു. ഹോര്‍മോണുകള്‍ അമിതമാകുമ്പോള്‍ ഹൈപ്പര്‍തൈറോയിഡിസം (Hyperthyroidism) എന്ന രോഗത്തിനും, കുറയുമ്പോള്‍ ഹൈപ്പോതൈറോയിഡിസം (Hypothyroidism) എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.
മെറ്റബോളിസത്തെ മാത്രമല്ല, തൈറോയ്ഡ് ചിലര്‍ക്ക് അത് അനിയന്തിതമായി ശരീരഭാരം വര്‍ധിപ്പിക്കുകയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നു. അമിതഭാരം കുറയ്ക്കുന്നതിന് തൈറോയ്ഡ് ഒരു വെല്ലുവിളി തന്നെയാണ്.
അതേസമയം, ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ തൈറോയ്ഡ് രോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ഒരേ സമയം തൈറോയ്ഡും ശരീരഭാരവും കുറയ്ക്കാന്‍ കഴിയുന്ന ചില ടിപ്‌സുകള്‍ പങ്കുവെക്കാം…
അയഡിന്‍
തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ധാതുവാണ് അയഡിന്‍. ശരീരത്തിന് ആവശ്യത്തിന് അയഡിന്‍ ലഭിക്കുന്നില്ലെങ്കില്‍ അത് തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ അയഡിന്‍ ഉപ്പ് മാത്രം ചേര്‍ക്കാന്‍ ശ്രമിക്കുക. മത്സ്യവും മുട്ടയും കഴിക്കുന്നതിലൂടെയും അയഡിന്റെ കുറവ് പരിഹരിക്കാനാവും.
നാരുകളടങ്ങിയ ഭക്ഷണം
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തൈറോയ്ഡ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പഴങ്ങള്‍ പച്ചക്കറികള്‍, ഗോതമ്പ്, അരി, ഓട്‌സ്, തിന എന്നിവ കഴിക്കാന്‍ ശ്രമിക്കുക.
പഞ്ചസാര
പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് അറിയപ്പെടുന്നു.
ധാരാളം വെള്ളം കുടിക്കുക
ഹോര്‍മോണുകളെ നിയന്ത്രിക്കാനും അമിതമായ വിശപ്പ് നിയന്ത്രിക്കാനുമുള്ള ലളിതമായ മാര്‍ഗമാണ് കുടിവെള്ളം. ദിവസവും 1012 ഗ്ലാസ്സ് അല്ലെങ്കില്‍ 21/23 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
ഇടവിട്ടുള്ള ഭക്ഷണം
തൈറോയ്ഡ് രോഗം ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുന്നു. അതിനാല്‍ ദിവസം മൂന്ന് തവണ കൂടിയ അളവില്‍ കഴിക്കുന്നതിന് പകരം, അഞ്ച് തവണയായി കുറഞ്ഞ അളവില്‍ കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."