പഞ്ചസാരയില്‍ ഉറുമ്പ് കയറി പണി തരുന്നോ? എങ്കില്‍ ഈ മാര്‍ഗമൊന്ന് പരീക്ഷിച്ചു നോക്കൂ..
അടുക്കളയില്‍ പഞ്ചസാരക്കുള്ളില്‍ കയറി ഉറുമ്പ് പലപ്പോഴും വില്ലനാകാറുണ്ട്. പെട്ടെന്ന് ഗസ്റ്റ് വരുമ്പോഴോ മറ്റോ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പഞ്ചസാര എടുക്കുമ്പോള്‍ ആകെ നട്ടംതിരിയും. ഇവയെ പഞ്ചാസാരയില്‍ നിന്നും നീക്കം ചെയ്യുന്നത് ചെറിയ ജോലിയൊന്നുമല്ല. എത്രയൊക്കെ ശ്രദ്ധയോടെ അടച്ചുവെച്ചാലും രാവിലെ പാത്രം തുറന്നാല്‍ ഉറുമ്പ് നിറഞ്ഞിരിക്കുന്നതായി കാണാം.
കൂടാതെ പഞ്ചസാര ഈര്‍പ്പം തട്ടിയ അവസ്ഥയിലാകുന്നത് കാണാം. ഈ പഞ്ചസാരയുപയോഗിച്ച് ചായയോ മറ്റു പലഹാരങ്ങളോ ഉണ്ടാക്കിയാല്‍ അതില്‍ നേരിയ പുളിരസവുമുണ്ടാകും.
ഉറുമ്പിനെ തുരത്താന്‍ ചില പൊടിക്കൈകളുണ്ട്. നാരങ്ങ പിഴിഞ്ഞതിന് ശേഷം അതിന്റെ തൊണ്ട് കളയുന്നതിന് പകരം ഇത് എടുത്ത് വെച്ച് ഉണക്കി എടുക്കുക. ഇത് പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ പഞ്ചസ്സാര പാത്രത്തില്‍ ഉറുമ്പുകള്‍ വരികയില്ല. കാരണം, ഉറുമ്പുകള്‍ക്ക് നാരങ്ങയുടെ മണം സഹിക്കാന്‍ സാധിക്കില്ല.അതുപോലെ തന്നെ ഗ്രാമ്പൂ ഉപയോഗിക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ സഹായിക്കുന്നുണ്ട്. ഗ്രാമ്പു രണ്ട് മൂന്നെണ്ണം എടുത്ത് നിങ്ങളുടെ പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇതിന്റെ മണം കാരണം ഉറുമ്പുകള്‍ പഞ്ചസ്സാര പാത്രത്തില്‍ കടക്കാനുള്ള സാധ്യതയും കുറയുന്നു. ഒരു കിലോ പഞ്ചസ്സാരയ്ക്ക് 6 ഗ്രാമ്പൂ എന്ന കണക്കില്‍ ഇട്ടാല്‍ കൂടുതല്‍ ഗുണം ലഭിക്കും.
കറുവാപ്പട്ട എടുത്ത് നിങ്ങളുടെ പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ നല്ലതാണ്. കറുവാപ്പട്ടയുടെ മണവും ഉറുമ്പുകള്‍ക്ക് സഹിക്കാന്‍ സാധിക്കുന്നതല്ല.ഏലക്കായയുടെ തൊണ്ട് പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാന്‍ സഹായിക്കുന്നതാണ്.
നമ്മള്‍ കറികളിലെല്ലാം ഉപയോഗിക്കുന്ന മഞ്ഞളും ഉറുമ്പിനെ അകറ്റാന്‍ നല്ലതാണ്. മഞ്ഞളിന്റെ രൂക്ഷഗന്ധം ഉറുമ്പുകള്‍ക്ക് താങ്ങാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ പഞ്ചസ്സാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞള്‍ ഇട്ട് വെക്കുന്നത് ഉറുമ്പുകള്‍ വരുന്നത് തടയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."