ഒമാനിൽ ബോട്ടുകൾക്ക് തീപിടിച്ചു; ഒരു മരണം, ഒമ്പത് പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ ബോട്ടുകൾക്ക് തീപിടിച്ച് ഒരു മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്താണ് സംഭവം. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയെത്തി തീ പൂര്‍ണമായും അണച്ചു.
ഖസബ് തുറമുഖ തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ബോട്ടിലാണ് തീപിടിച്ചത്. പിന്നീട് തീ മറ്റു രണ്ട് ബോട്ടുകളിലേക്ക് കൂടി പടരുകയായിരുന്നു. ഉടൻ പൊലിസും ഫയർ സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവരുടെ സമയോചിത ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
ഒരാളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല. അപകടത്തിൽ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം മരിച്ച വ്യക്തിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."