HOME
DETAILS
MAL
ഷിബു ബേബി ജോണിന്റെ അവധി അപേക്ഷ ; ലക്ഷ്യം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനമെന്ന് സൂചന
backup
May 30 2021 | 04:05 AM
കൊല്ലം: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബി ജോണ്‍ പറയുമ്പോഴും സംസ്ഥാന സെക്രട്ടറി പദവിയാണ് ലക്ഷ്യമെന്നാണ് വിവരം.
ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയതിനുശേഷം ആര്‍.എസ്.പി ബിയുമായി ലയിച്ചെങ്കിലും കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുണ്ടായ ഭിന്നത ഷിബു വിഭാഗത്തില്‍ അതൃപ്തിക്ക് കാരണമായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ഫിലിപ്പ് കെ.തോമസിന്റെ മരണത്തെ തുടര്‍ന്ന് തന്റെ നോമിനിയായ ആര്‍.ശ്രീധരന്‍പിള്ളയ ജില്ലാ സെക്രട്ടറിയാക്കാന്‍ ഷിബു നീക്കം നടത്തിയെങ്കിലും ആര്‍.എസ്. പി നേതൃത്വം നിരാകരിക്കുകയായിരുന്നു. കൂടാതെ ഇരു ആര്‍.എസ്.പിയും ഒന്നായതിനുശേഷം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആര്‍.എസ്.പി വോട്ടുകളില്‍ ഒരുവിഭാഗം ഇടതുമുന്നണിക്ക് ലഭിച്ചതായാണ് ഷിബു വിഭാഗത്തിന്റെ പരാതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.കെ പ്രേമചന്ദ്രന് ആര്‍.എസ്.പി വോട്ടുകള്‍ കൃത്യമായി ലഭിച്ചിട്ടുമുണ്ട്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചേര്‍ന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജൂണ്‍ ഒന്നിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഷിബുവിന്റെ അവധി അപേക്ഷ ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ ആസ്ഥാനമായ കൊല്ലത്ത്, ജില്ലാ സെക്രട്ടറി സ്ഥാനം വിട്ടുകൊടുക്കാന്‍ നേതൃത്വം തയാറാകില്ല. അതോടൊപ്പം സംസ്ഥാന നേതൃത്വത്തില്‍ ഒരു മാറ്റവും അടുത്തെങ്ങും ഉണ്ടാകില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ, ആര്‍.എസ്.പിയില്‍ പിളര്‍പ്പ് ഉണ്ടാകുന്ന പക്ഷം ഷിബു വിഭാഗത്തെ കൂടെ നിര്‍ത്താനായിരിക്കും സി.പി.എം ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."