HOME
DETAILS
MAL
മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് കെ.കെ ശൈലജ
backup
August 21 2016 | 06:08 AM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. എല്ലാ സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തും. മാനേജ്മെന്റുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും ശൈലജ പറഞ്ഞു. ഫീസ് വര്‍ദ്ധനയും ഏകീകരണവും പരിഗണനയിലാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വാശ്രയ മെഡി.കോളജ് മാനേജ്മെന്റ് അസോസിയേഷന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റന്നാള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും.
സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലേയും മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സര്‍ക്കാര്‍ നേരിട്ടു നടത്തുമെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."