HOME
DETAILS
MAL
ഹൈക്കോടതി വിധി: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ്
backup
May 30 2021 | 04:05 AM
മലപ്പുറം: ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കണമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വളരെ കൃത്യമായ നിലപാടാണ് മുസ്‌ലിം ലീഗ് ആദ്യം മുതല്‍ സ്വീകരിച്ചത്. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആനുകൂല്യം മുസ്‌ലിം സമുദായത്തിനു വേണ്ടിയായിരുന്നു. അതു പിന്നീട് ന്യൂനപക്ഷ ക്ഷേമമാക്കി അട്ടിമറിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫാണ് 80:20 അനുപാതം കൊണ്ടുവന്നതെന്ന പ്രചാരണം ശരിയല്ല. 2011ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് ഈ അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നത്. സച്ചാര്‍ കമ്മിഷനെ പാലോളി കമ്മിഷനെന്ന് പേരുമാറ്റി രാഷ്ട്രീയമായി മുതലെടുക്കാനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. പാലോളി കമ്മിഷനാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയ 80:20 അനുപാതത്തിന്റെ ഉത്തരവിനു കാരണം. അതിനാല്‍ ഇനി എന്തു ചെയ്യണമെന്ന് വ്യക്തമാക്കേണ്ടതും സര്‍ക്കാരാണ്-നേതാക്കള്‍ പറഞ്ഞു.
മുസ്‌ലിം ന്യൂനപക്ഷത്തിനു നല്‍കിയ സ്‌കീം ഭേദഗതി ചെയ്ത എല്‍.ഡി.എഫാണ് ഇതിലെ കുറ്റക്കാര്‍. വര്‍ഗീയ പ്രചാരണങ്ങള്‍ നടന്നപ്പോള്‍ സത്യം പറയാന്‍ ഇടതുപക്ഷം തയാറായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. വസ്തുതകള്‍ കോടതിയില്‍ അവതരിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. വിഷയത്തില്‍ മുസ്‌ലിം ലീഗ് നിയമപരമായി മുന്നോട്ടുപോകും. കോടതിയില്‍ എന്ത് അഫിഡവിറ്റാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയതെന്ന് പരിശോധിക്കപ്പെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."