HOME
DETAILS

ഇനി വിലകൂടില്ല; വിലക്കയറ്റം തടയാൻ പുതിയ നയം തയ്യാറാക്കുന്നു; വൈകാതെ പ്രാബല്യത്തിൽ

  
backup
April 08 2023 | 14:04 PM

policy-will-be-implement-on-price-hike-soon-uae

അബുദാബി: റമദാനിൽ ആളുകൾ സാധനങ്ങൾ ധാരാളമായി വാങ്ങുന്നത് മുതലെടുത്ത് വിലകയറ്റം നടത്തുന്നത് യുഎഇയിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിലകയറ്റം ഉണ്ടായതോടെ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിൽ വിലനിയന്ത്രണം സംബന്ധിച്ച് ഭരണകൂടം കൃത്യമായ നിയമ നിർമാണത്തിനൊരുങ്ങുകയാണ്.

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് വ്യക്തമാക്കി. പുതിയ നിയമം സംബന്ധിച്ചുള്ള പഠനം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതുവരുന്നതോടെ വിലക്കയറ്റം പിടിച്ചു നിർത്താനാകും. വിപണി നിരക്കുകൾ ന്യായമാണെന്നുറപ്പാക്കാനും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത തടയാനും ഇതുവഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയനയം എല്ലാത്തരം ആളുകൾക്കും ഗുണപ്രദമാകും. ഉൽപാദകർ, ഉപഭോക്താക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഒരേപോലെ ഗുണകരമാകുന്നതായിരിക്കും പുതിയ നയം. സ്ഥിരവും ന്യായവുമായ വില നിലനിർത്തേണ്ടത് പ്രധാനമാണെന്ന് അബ്ദുല്ല ബിൻ തൂഖ് ചൂണ്ടിക്കാട്ടി.

മാർച്ചിൽ യുഎഇയിലെ 9 ഉൽപാദകരുടെ കോഴി, മുട്ട ഉൽപന്നങ്ങൾക്ക് 13 ശതമാനം വില വർധിപ്പിക്കാൻ താൽക്കാലിക അനുമതി നൽകിയിരുന്നു. ആറു മാസത്തിനു ശേഷം പുനഃപരിശോധിക്കാവുന്ന തരത്തിലായിരുന്നു അനുമതി. ഏതാനും ചില ബ്രാൻഡുകളിലുള്ളവയ്ക്ക് മാത്രമാണ് വില വർധന ഉണ്ടായത്. എന്നാൽ ഇതുമുതലെടുത്ത് പലരും മറ്റു സാധനങ്ങൾക്കും വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയായി.

അതേസമയം, അന്യായ വിലവർധന തടയാനും കുത്തക സമ്പ്രദായങ്ങളെ പ്രതിരോധിക്കാനുമുള്ള നടപടി ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago