HOME
DETAILS

80:20 അനുപാതം അട്ടിമറി ഒരു പതിറ്റാണ്ടിലേറെ  നടന്ന നീക്കങ്ങളിലൂടെ

  
backup
May 30 2021 | 04:05 AM

8020-reservation-minority
 
കൊച്ചി: ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിഹിതം സംബന്ധിച്ച അട്ടിമറി നടന്നത് പല തലങ്ങളില്‍ ഒന്നര പതിറ്റാണ്ടോളം നടന്ന നീക്കങ്ങളിലൂടെ. രാജ്യത്തുടനീളം നിലനില്‍ക്കുന്ന മുസ്‌ലിം പിന്നോക്കാവസ്ഥ സംബന്ധിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ അതിലെ ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാനുള്ള നീക്കവും വിവിധ മേഖലകളില്‍ ആരംഭിച്ചിരുന്നു. പിന്നോക്കാവസ്ഥയുടെ കാര്യത്തില്‍, രാജ്യത്തെ മറ്റു പിന്നോക്ക സമുദായങ്ങളുമായി താരതമ്യം ചെയ്താല്‍ ദേശീയ ശരാശരിയേക്കാള്‍ 15 ശതമാനം പിന്നിലാണ് മുസ്‌ലിംകള്‍ എന്നാണ് രജീന്ദര്‍ സച്ചാര്‍ കെണ്ടത്തിയത്. ഇതേത്തുടര്‍ന്ന്, പല സംസ്ഥാനങ്ങളും മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു പ്രത്യേക വകുപ്പുകള്‍തന്നെ രൂപീകരിച്ചു. എന്നാല്‍, അന്നത്തെ ഇടതുസര്‍ക്കാര്‍ ഇക്കാര്യം 'വീണ്ടും പഠിക്കാന്‍' സമിതിയെ നിയോഗിക്കുകയായിരുന്നു.
 
മുന്‍ മന്ത്രി കൂടിയായ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 11 അംഗസമിതി വീണ്ടും വര്‍ഷങ്ങളെടുത്ത് 'പഠനം' നടത്തിയെങ്കിലും രജീന്ദര്‍ സച്ചാറിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുക തന്നെയായിരുന്നു. 
 
2008ല്‍ പാലോളി കമ്മിറ്റി സമര്‍പ്പിച്ച പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതേവര്‍ഷം ഓഗസ്റ്റ് 16നാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ഉത്തരവുണ്ടായത്. പി.എസ്.സി പരീക്ഷകള്‍ക്ക് പരിശീലിപ്പിക്കാന്‍ പ്രത്യേക കോച്ചിങ് സെന്ററുകളും ആരംഭിച്ചു. 2011ലെ പൊതു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി, ഫെബ്രുവരി 22നാണ് വി.എസ് സര്‍ക്കാര്‍, സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിഷന്റെയും ശുപാര്‍ശ പ്രകാരം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി അനുവദിച്ച മെറിറ്റ് സ്‌കോളര്‍ഷിപ്പിനു ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിനും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനും അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. 2015 മെയ് എട്ടിന് അടുത്ത സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ 80:20 ശതമാനം അനുപാതം നിശ്ചയിക്കുകയും ചെയ്തു.
 
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ആരംഭിച്ച സംവിധാനങ്ങളില്‍ പിന്നീട് ഇതരവിഭാഗങ്ങള്‍ക്കും അനുമതി നല്‍കുകയാണ് യഥാര്‍ഥത്തില്‍ ഉണ്ടായതെങ്കിലും, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ അനര്‍ഹമായി തട്ടിയെടുക്കുന്നു എന്ന് സമര്‍ഥിക്കാന്‍ തീവ്രക്രിസ്ത്യന്‍ സംഘടനകള്‍, സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഈ അനുപാതക്കണക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. അധികാര കേന്ദ്രങ്ങളുടെ കുറ്റകരമായ മൗനംകൂടിയായപ്പോള്‍ അട്ടിമറിനീക്കം ഫലം കാണുകയും ചെയ്തു. 'പതിറ്റാണ്ടുകളായി നടക്കുന്ന നടപടി' എന്നാണ് ഹൈക്കോടതി വിധിക്കുശേഷം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രതികരിച്ചത്. എന്നാല്‍, മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് രൂപീകരിച്ച സംവിധാനങ്ങളില്‍ ഇതര വിഭാഗങ്ങള്‍ക്ക് കൂടി ഇടം നല്‍കുകയായിരുന്നുവെന്ന സാമൂഹിക യാഥാര്‍ഥ്യം തുറന്നുപറയാന്‍ ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാകുന്നില്ല എന്നതാണ് ദുരവസ്ഥ.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago