പ്രവാസി ക്വാട്ട സമ്പ്രദായം: പുനഃപരിശോധനക്കൊരുങ്ങി കുവൈത്ത്, നടപ്പിലായാൽ പ്രവാസികൾക്ക് തിരിച്ചടി
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളായി എത്തുന്നവർക്ക് ക്വാട്ട നടപ്പാക്കാൻ ഒരുങ്ങുന്ന സമ്പ്രദായം പുനഃപരിശോധിച്ചേക്കും. കുവൈത്ത് ജനസംഖ്യേക്കാൾ പ്രവാസികൾ ആയതോടെ തൊഴിലിടങ്ങളിൽ ഉണ്ടായ അസന്തുലിതാവസ്ഥ ഒഴിവാക്കന്നതിന് വേണ്ടിയാണ് ക്വാട്ട നിശ്ചയിക്കാൻ തീരുമാനിച്ചത്. സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുന്നതിനായി അവിദഗ്ധ തൊഴിലാളികളെയും കൃത്യമായ രേഖയില്ലാത്തവരെയും ഒഴിവാക്കാനായിരുന്നു തീരുമാനം.
എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായി കുവൈത്തിലെ ജനസംഖ്യാ കണക്കുകൾ പഠിക്കാൻ ചുമതലപ്പെടുത്തിയ സ്വകാര്യ അക്കാദമിക് ബോഡികളുടെ റിപ്പോർട്ട് കുവൈത്ത് ഭരണകൂടത്തിന്റെ പരിഗണയിലാണ് ഉള്ളത്. മന്ത്രി സഭയുടെ പഠനത്തിന് ശേഷമായിരിക്കും റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. പ്രസ്തുത റിപ്പോർട്ടിൽ, പ്രവാസികളുടെ എണ്ണം കുവൈത്തികളുടെ എണ്ണത്തിന്റെ 25% കവിയാതിരിക്കാൻ ഓരോ രാജ്യത്തിനും നിശ്ചിത ശതമാനം ക്വാട്ട നിശ്ചയിക്കാൻ നിർദേശമുണ്ട്. ഇത് നടപ്പിലായാൽ നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും.
ഓരോ പ്രവാസിക്കും കുവൈത്തിൽ താമസിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നത് വിപണിയിലേക്കുള്ള അധികവും അനാവശ്യവുമായ തള്ളിക്കയറ്റത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ യൂണിവേഴ്സിറ്റി ബിരുദങ്ങളില്ലാത്ത 60 വയസ്സ് കഴിഞ്ഞവർക്ക് അനുവദിച്ച സൗകര്യങ്ങൾ സംബന്ധിച്ച തീരുമാനം മാൻപവർ അതോറിറ്റി അവലോകനം ചെയ്യുകയാണ്. ഇതിനിടെ വന്ന റിപ്പോർട്ട് പ്രകാരം, കുവൈത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9000 പ്രവാസികളെ നാടുകടത്തിയിട്ടുണ്ട്. നാടുകടത്തിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023 ന്റെ ആദ്യപാദങ്ങളില്‍ പ്രതിദിനം ശരാശരി 100 പ്രവാസികള്‍ വീതമാണ് നാടുകടത്തപ്പെട്ടതെന്ന് കുവൈറ്റ് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."