HOME
DETAILS
MAL
ലോക ജൂനിയര്‍ ചെസ്: മലയാളിക്ക് വെങ്കലം
backup
August 21 2016 | 11:08 AM
ഭുവനേശ്വര്‍: ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ്. എല്‍ നാരായണന് വെങ്കലം. ഭുവനേശ്വറില്‍ നടന്ന ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് നാരായണന്റെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരമാണ് തിരുവനന്തപുരം സ്വദേശിയായ നാരായണന്‍.
ജൂനിയര്‍തലത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് നാരായണന്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിതെന്ന് നാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."