കശ്മിര്‍ വിഘടനവാദികളുമായി ഒത്തുതീര്‍പ്പിനില്ലെന്നു മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
കപൂര്‍ത്തല: കശ്മിര്‍ വിഘടനവാദികളുമായി ഒത്തുതീര്‍പ്പിനില്ലെന്ന്് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ ആളുകളെ സംഘടിപ്പിക്കുന്നതാണ് കശ്മീരിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രജാ പരിഷത് സ്ഥാപകന്‍ പ്രേംനാദ് ദോഗ്രയുടെ ജന്മനാടായ പഞ്ചാബിലെ കുപ്‌വാര ജില്ലയിലെ സാമിലാപൂരിലെ സംഘടിപ്പിച്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജെയ്റ്റ്‌ലി.
2008 ലെ അമര്‍നാഥ് അക്രമം മുതല്‍ പാകിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. പുസ്തകങ്ങള്‍ക്ക് പകരം കല്ലുകള്‍ നിറച്ചാണ് സുരക്ഷാസൈനികരെയും പൊലിസിനേയും എറിയാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഇതുവരെ കശ്മിര്‍ സംഘര്‍ഷത്തില്‍ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മിര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയമായി പരിഹാരം കാണണമെന്നും ഇതിനായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കഴിഞ്ഞ ദിവസം കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു.
ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കശ്മിര്‍ പ്രതിപക്ഷപ്രതിനിധി സംഘം നേരത്തെ രാഷ്ട്രപ്രതിയെ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."