തീവ്ര ദേശീയവാദികൾ ഇരച്ചുകയറി; അഖ്‌സയിൽ സംഘർഷം
ജറൂസലം
ഫലസ്തീനിലെ മസ്ജിദുൽ അഖ്‌സയിൽ തീവ്ര ഇസ്‌റാഈൽ ദേശീയവാദികൾ അതിക്രമിച്ചുകയറിയത് സംഘർഷത്തിനിടയാക്കി. ഇസ്‌റാഈൽ പാർലമെന്റംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഇഥ്മാർ ബെൻ ഗവിർ ഏതാനും അനുയായികൾക്കൊപ്പം ഇന്നലെ രാവിലെ ആദ്യം അഖ്‌സയിൽ ഇരച്ചുകയറുകയായിരുന്നു. പിന്നാലെ കൂടുതൽപേർ ഇസ്‌റാഈൽ പതാകകളുമായി അതിക്രമിച്ചുകയറി. ഇസ്‌റാഈൽ- ഫലസ്തീൻ സംഘർഷം രൂക്ഷമാക്കുന്നവിധം തീവ്ര യഹൂദ സംഘടനകൾ പ്രഖ്യാപിച്ച ഫ്ളാഗ് മാർച്ച് നടക്കാനിരിക്കെയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ.
ഇഥ്മാർ വരുന്നതിന് മുന്നോടിയായി അതിരാവിലെ തന്നെ ഇസ്‌റാഈൽ സൈന്യം അഖ്‌സയിൽ പ്രവേശിച്ചിരുന്നു. ഈ സമയം പ്രാർഥനയ്‌ക്കെത്തിയ ഫലസ്തീനികളെ തടവിലാക്കിവച്ച സൈനികർ, തീവ്ര യഹൂദർക്ക് സുഗമമായി പള്ളിയുടെ ഉള്ളിൽ കടക്കുന്നതിന് പള്ളിയിലേക്ക് എത്തിക്കൊണ്ടിരുന്ന ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ തടയുകയായിരുന്നു. റബർ ബുള്ളറ്റുകളും കണ്ണീർവാതകവും പ്രയോഗിച്ചാണ് അധിനിവേശ സൈന്യം ഫലസ്തീനികളെ തടഞ്ഞത്. ഏതാനും ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയുമുണ്ടായി.
മുറിവേറ്റവരെ കൊണ്ടുപോകാനായി അഖ്‌സയിലേക്ക് പുറപ്പെട്ട ആംബുലൻസുകൾ ഇസ്‌റാഈൽ കുടിയേറ്റക്കാർ തടയുകയും ആക്രമിക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."