HOME
DETAILS

ദ്വീപ് ജനതയെ പിന്തുണച്ച് രാഷ്ട്രപതിക്ക്  മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാരുടെ കത്ത്

  
backup
May 30 2021 | 05:05 AM

5412549-412
 
 
ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ വിവാദ പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നതിനിടെ, ദ്വീപ് ജനതയ്ക്ക് പിന്തുണയറിയിച്ചും പരിഷ്‌കാരങ്ങളെ ചോദ്യംചെയ്തും അഞ്ച് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. വിവിധകാലങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലിരുന്ന ജഗദീഷ് സാഗര്‍, വജഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍. ചന്ദ്രമോഹന്‍, ആര്‍. സുന്ദര്‍രാജ് എന്നിവരാണ് കത്തയച്ചത്.
 
പുതിയ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ സാമൂഹിക, സാംസ്‌കാരിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ന് വികസനത്തിന്റെ പേരില്‍ പരമാവധി ജനദ്രോഹ നടപടികള്‍ ഉണ്ടാക്കുകയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. 
 
സ്വസ്ഥമായും സമാധാനപരമായും ജീവിച്ചുകൊണ്ടിരുന്ന ഒരു ജനസമൂഹം ഇന്ന് നിലനില്‍പ്പ് ഭീഷണിയിലാകുന്ന സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. 
കേന്ദ്ര ഭരണത്തിന് കീഴിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും സംഘ്പരിവാര്‍ വര്‍ഗീയ അജന്‍ഡയും ദ്വീപ് ജനതയെ മറന്നുള്ള കച്ചവടക്കണ്ണുള്ള അഡ്മിനിസ്േ്രടറ്ററും കൂടിയായപ്പോള്‍ ദ്വീപ് ഇപ്പോള്‍ കടലിലെ കണ്ണീര്‍തുള്ളികളിലൊന്നായി മാറിക്കഴിഞ്ഞുവെന്ന് കത്തില്‍ അഭിപ്രായപ്പെട്ടു. 1987- 1990 കാലയളവില്‍ ദ്വീപിലെ ഭരണമേധാവിയായ വജാഹത് ഹബീബുല്ല, ന്യൂനപക്ഷകമ്മിഷന്‍ മുന്‍ അധ്യക്ഷനാണ്. 
ലക്ഷദ്വീപ് മുന്‍ പ്ലാനിങ് കമ്മിഷന്‍ അംഗം സെയ്ദ ഹമീദും ദേശീയ വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷ മോഹിനി ഗൗരിയും വിഷയത്തില്‍ ഉപരാഷ്ട്രപതിക്കും കേരളാ ഗവര്‍ണര്‍ക്കും കത്തയച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ഉമേഷ് സൈഗാള്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണ് പ്രഫുല്‍ ഖോഡാ പട്ടേലിനെതിരേ കൂടുതല്‍  പേര്‍ രംഗത്തെത്തിയത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago