HOME
DETAILS
MAL
സഊദിയിലെ അൽ ഖുർമയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
backup
May 29 2022 | 20:05 PM
ത്വായിഫ്: ജോലിസ്ഥലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ത്വായിഫ് കിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി മരിച്ചു. രണ്ടാംകുറ്റി സ്വദേശി നിയാസ് (56) ആണ് മരണപ്പെട്ടത്. ജോലിചെയ്യുന്ന കടയിലേക്ക് റോഡ് മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്.
ഉടനെ അൽ ഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ത്വായിഫ് കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്യുന്നതിനു വേണ്ടി ത്വായിഫ് കെഎംസിസി പ്രസിഡണ്ടും ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ മുഹമ്മദ് സാലിഹ് നാലകത്തും നിയാസിന്റെ ബന്ധു നഹാസും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."