HOME
DETAILS

ഇസ്‌ലാമിക ദായക്രമവ്യവസ്ഥ: വിമർശനങ്ങളും വിലക്ഷണങ്ങളും

  
backup
April 09 2023 | 06:04 AM

inheritance-system-in-islam

ശുഐബുൽഹൈതമി

ഒരിടവേളക്ക് ശേഷം വിമർശകർ ഇസ് ലാമിലെ അനന്തരാവകാശവ്യവസ്ഥയുടെ യുക്തിഭദ്രതയുടെ നേരെ തിരിഞ്ഞ് വിശുദ്ധ ഖുർആനിനെ അടിസ്ഥാനപ്പെടുത്തി വ്യവസ്ഥപ്പെടുത്തപ്പെട്ട ദായക്രമരീതികളെ അനാധുനീകരിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. 'പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ അവകാശത്തിന്റെ പകുതിയായി, പൗത്രനും പിതാമഹനും തമ്മിലുള്ള അനന്തരത്വത്തിൽ പൗത്രൻ അനീതിക്കിരയാവുന്നു, ഖുർആനിലെ ഇവ്വിഷയകമായ അടിസ്ഥാന ഗണനം മൂന്ന് സന്ദർഭങ്ങളിൽ പിഴച്ചു' എന്നിവയാണ് വിമർശനത്തിന്റെ മർമം. ആരോപണത്തിന്റെ അനർഥം അനാവരണം ചെയ്യുന്നതിന് മുമ്പ് പ്രാഥമികമായി മനസ്സിലാക്കേണ്ട അഞ്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.

ഒന്ന്: ആധുനിക ലോകവീക്ഷണവും ഇസ് ലാമിക ലോകവീക്ഷണവും തമ്മിലുള്ള വ്യത്യാസവും സമന്വയത്തിന്റെ തലങ്ങളും ഒരിക്കലും യോജിക്കാത്ത വൈപരീത്യങ്ങളും ഈ ചർച്ചയിൽ പരിഗണിക്കപ്പെടണം. ആധുനികതയിൽ വ്യക്തിയുടെ സ്വന്തം അസ്തിത്വവും നേട്ടവുമാണ് തേട്ടം. ഇസ്‌ലാമിൽ ദീർഘകാല കുടുംബവ്യവസ്ഥയാണ് പ്രധാനം. ആധുനികതയിൽ അധികാരം മേലാളത്വമാണ്. ഇസ്‌ലാമിൽ അധികാരം ഉത്തരവാദിത്വമാണ്. സ്ത്രീയുടെ സാമ്പത്തികവും അല്ലാത്തതുമായ ആത്യന്തിക കർതൃത്വം(ഖിവാമ)ഇസ്‌ലാമിൽ പുരുഷനാണ്. ആധുനികത സ്ത്രീയുടെ കർതൃത്വം സ്റ്റേറ്റിന് നൽകുകയും അവളുടെ ബൗദ്ധിക, കായിക ക്ഷമതക്ക് വിലയും വാലിഡിറ്റിയും നിശ്ചയിച്ച് സ്ത്രീയെ സ്റ്റേറ്റിന്റെ തൊഴിലാളിയായി അംഗീകരിക്കുകയും ചെയ്യുന്നു.

 

 

രണ്ട്: ഇസ്‌ലാമിൽ ഒരാൾക്ക് മറ്റൊരാളുടെ സ്വത്തിനവകാശം ഉണ്ടാവുന്നതിന്റെ വിവിധ രൂപങ്ങളിലൊന്ന് മാത്രമാണ് മരണാനന്തരാവകാശം. സകാത്, വസ്വിയ്യത്, വഖ്ഫ് തുടങ്ങി വിവിധ രൂപങ്ങൾ അവിടെയുണ്ട്. അതായത്, ഒരു വ്യവസ്ഥപ്രകാരം എന്തെങ്കിലും സാന്ദർഭികമോ വൈയക്തികമോ ആയ കാരണത്താൽ ഒരാൾ അനീതിക്കിരയാവുകയാണെങ്കിൽ മറ്റൊരു വ്യവസ്ഥ മുഖേനെ അത് പരിഹരിക്കാൻ സാധിക്കും. അതിനർഥം അനന്തരാവകാശ വ്യവസ്ഥയിൽ അനീതിയുണ്ടെന്നല്ല. മൂന്ന്: പുതൃത്വം, പുത്രിത്വം എന്നിവ മാത്രമല്ല ഇസ്‌ലാമിലെ അർഹതയുടെ മാനങ്ങൾ. പിതൃത്വം, മാതൃത്വം, ഭാര്യത്വം, ഭർതൃത്വം, സാഹോദര്യം എന്നിവ (ചിലത് പൂർവവും അനന്തരവുമായ ദീർഘതയോടെ) പരിഗണിക്കപ്പെടുന്നുണ്ട്. നാല്: രക്തബന്ധത്തിലെ സാമീപ്യത്തിന്റെ ഏറ്റക്കുറച്ചിലാണ് ഇസ്‌ലാമിലെ അർഹതയുടെ ക്രമം നിശ്ചയിക്കുന്നത്. അഞ്ച്: ഏത് പ്രത്യയശാസ്ത്രവും വിലയിരുത്തപ്പെടുമ്പോൾ അതിന്റെ നിയമസാകല്യത്തെ മുൻനിർത്തി വേണം വിശകലനം. അനന്തരാവകാശനിയമം ഇസ്‌ലാമിൽ രാഷ്ട്രീയ വിഷയമല്ല, കുടുംബ-വിവാഹ സ്ഥാപനത്തിന്റെ കെട്ടുറപ്പിനെ നിർണയിക്കുന്ന സാമ്പത്തിക വിഷയമാണ്. അഭ്യസ്തവിദ്യതന്നെയായ ഒരു സ്ത്രീ തന്റെ പങ്കാളിയായ പുരുഷനോട് 'ഞാനെനി ജോലിക്ക് പോവുന്നില്ല, നിങ്ങളുടെ രക്തമാണ് എന്റെ വയറ്റിലെ കുട്ടി, എന്നെ ഇനി നിങ്ങൾ പുലർത്തണം' എന്ന് പറയുകയാണെങ്കിൽ ആ ആവശ്യത്തെ അഡ്രസ് ചെയ്യാൻ ആധുനികതയിൽ പ്രത്യയശാസ്ത്ര നിർണയങ്ങളില്ല.

മാത്രമല്ല, 'വെൽഫെയർ സ്റ്റേറ്റ് ' എന്ന് അവതരിപ്പിക്കപ്പെടുന്ന പാശ്ചാത്യ ദേശരാഷ്ട്രസങ്കൽപ്പങ്ങളിൽ സ്ത്രീ 'സ്വയം തെരഞ്ഞെടുപ്പ്' സ്വായത്തമാക്കിക്കഴിഞ്ഞു എന്ന നറേറ്റീവ് ഫെമിനിസ്റ്റുകൾ മാത്രമല്ല ആമിന വദൂദിനെപ്പോലുള്ള തിയോളജിക് സ്‌കോളേഴ്‌സ് പോലും നടത്തിയിട്ടുണ്ട്. എന്നാൽ, സ്ത്രീകൾ എന്താണ് തെരഞ്ഞെടുക്കേണ്ടത് എന്ന് അത്തരം നാടുകളിൽ ഗവൺമെന്റാണ് തീരുമാനിക്കുന്നത്. ഭരണകൂടം നേരിട്ടോ സ്വകാര്യ കമ്പനികളോ മുന്നോട്ടുവയ്ക്കുന്ന ജോലികളിൽ നിന്ന് ഏത് തെരഞ്ഞെടുക്കണമന്ന ചോയിസാണ് അപ്പറയപ്പെടുന്ന 'സ്വയം തെരെഞ്ഞെടുപ്പ്'.

 

 

മുകളിൽ പറഞ്ഞതിൽനിന്ന് 'ആൺകുട്ടിക്ക് പെൺകുട്ടിയേക്കാൾ സ്വത്ത് കിട്ടുന്നു'വെന്ന അടർത്തൽ അനർഥമാണെന്ന് വ്യക്തമാവും. വിശുദ്ധ ഖുർആനിലെ അധ്യായം നിസാഇലെ 7-11 വചനങ്ങളാണ് ഇസ്‌ലാമിലെ ദായക്രമങ്ങളുടെ അടിസ്ഥാനം. അനന്തരസ്വത്തവകാശം പറയപ്പെട്ട അധ്യായത്തിന്റെ അർഥം തന്നെ 'സ്ത്രീ' എന്നാണ്. ആണും പെണ്ണും ദ്വന്ദങ്ങളായി വരുമ്പോൾ പെണ്ണിന്റെ ഇരട്ടി ആണിനെന്ന് വരുന്നത് അവനാണ് അവൾക്ക് ഉപജീവനം നൽകേണ്ടതെന്ന ലളിതയുക്തിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ അവൾക്ക് സ്വയം സമ്പാദിക്കാനും ശേഖരിക്കാനും ഉടമസ്ഥതാവകാശമുണ്ട്. ഇസ്‌ലാമികമായി 'ധനികൻ'ഉണ്ടാവുന്നതിനേക്കാൾ 'ധനിക ' രൂപപ്പെടാനാണ് സാധ്യത. അതിനപ്പുറം വായിച്ചാൽ, മുപ്പത്തിനാല് സന്ദർഭങ്ങളിലാണ് ഇസ്‌ലാമികമായി സ്ത്രീയും പുരുഷനും അനന്തരസ്വത്ത് വീതംവയ്പ്പിൽ ഒരുമിച്ചുവരുന്നത്. അതിൽ അഞ്ചിടങ്ങളിൽ മാത്രമാണ് പുരുഷവർഗത്തിന് സ്ത്രീവർഗത്തിന്റെ ഇരട്ടി കിട്ടുന്നത്. പതിനൊന്ന് സന്ദർഭങ്ങളിൽ ഇരുഭാഗവും തുല്യരാവുന്നു. പതിനാല് സന്ദർഭങ്ങളിൽ സ്ത്രീ പുരുഷനേക്കാൾ സ്വത്ത് നേടുന്നു. അഞ്ച് സന്ദർഭങ്ങളിൽ പുരുഷന് ലഭിക്കുന്നേയില്ല. അതായത്, അവർ വിപരീത ദ്വന്ദമാവുമ്പോൾ (സ്ത്രീയുടെ കർതൃത്വം പുരുഷനാവുന്ന ഘട്ടങ്ങളിൽ) മാത്രമാണ് ഇരട്ടിയും പാതിയുമാവുന്നത്. പൊതുവായല്ല.

പൗത്രനും പിതാമഹനും തമ്മിലുള്ള പാരസ്പര്യത്തിലും ഒരു അനീതിയുമില്ല. അവിടെ ആരോപണത്തിന്റെ മർമം ഇങ്ങനെയാണ്: പിതാമഹനിൽനിന്ന് പൗത്രന് അവകാശം ലഭിക്കാൻ പിതാമഹന് പുത്രന്മാർ ഉണ്ടാകാതിരിക്കണം എന്നതാണ് നിയമം. എന്നാൽ, പൗത്രനിൽ നിന്ന് പിതാമഹന് അവകാശം ലഭിക്കാൻ പൗത്രന് പുത്രന്മാർ ഇല്ലാതിരിക്കണമെന്ന നിബന്ധനയില്ലതാനും. ഇത് പൗത്രനോട് ചെയ്യുന്ന അനീതിയല്ലേ എന്നതാണ് ചോദ്യം.ഇവിടെ ദുർഗ്രാഹ്യമോ ഏകപക്ഷീയമോ ആയ യാതൊന്നും ഇല്ല. പിതാമഹനും പൗത്രനും പരസ്പരം രണ്ട് തലങ്ങളിലാണ് അവകാശം നേടുന്നത്. ഒന്ന്: മറ്റു അവകാശികളില്ലെങ്കിൽ അവർ പരസ്പരം അനന്തരസ്വത്ത് മുഴുവനായും നേടും(കർമശാസ്ത്രത്തിൽ 'അസ്വബ' എന്ന് പറയും). അതായത്, മരിച്ച പിതാമഹന് സന്താനങ്ങളില്ലെങ്കിൽ അസ്വബ സ്ഥാനം പൗത്രന് ലഭിക്കും. മരണപ്പെട്ട പൗത്രന് സന്താനങ്ങളും പിതാവും ഇല്ലെങ്കിൽ അസ്വബ സ്ഥാനം പിതാമഹന് ലഭിക്കും. അവിടെ രണ്ടുപേരും തുല്യമായി പരിഗണിക്കപ്പെടുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ പൗത്രന് സ്വൽപ്പം സാങ്കേതിക ലാഭമുണ്ട് താനും. കാരണം, പിതാമഹന് പൗത്രന്റെ ആസ്വിബ് ആവണമെങ്കിൽ പൗത്രന് താഴെയും മീതെയുമുള്ള തലമുറ ഇല്ലാതാവണം. പൗത്രൻ പിതാമഹന്റെ സ്വത്തിൽ മൊത്താവകാശി(വീറ്റോ പവർ) ആവണമെങ്കിൽ പിതാമഹന് തൊട്ടുതാഴെയുള്ള ഒരു തലമുറ ഇല്ലാതിരുന്നാൽ മതി.

രണ്ട്: പിതാമഹൻ മരണപ്പെട്ടാൽ, പിതാവ്(പിതാമഹന്റെ സന്താനം) ഉണ്ടെങ്കിൽ പൗത്രന് അവകാശം ഉണ്ടാവില്ല. എന്നാൽ, പൗത്രൻ മരണപ്പെട്ടാൽ പൗത്രന് സന്താനം ഉണ്ടെങ്കിലും പിതാമഹന് പൗത്രന്റെ ആറിലൊന്ന് കിട്ടും. പൗത്രന് പിതാവ് ഉണ്ടാവാതിരുന്നാൽ മതി. ഇവിടെയും അനീതിയില്ല. കാരണം അത്തരം ഘട്ടത്തിൽ പിതാമഹന് ലഭിക്കുന്ന ആറിലൊന്ന് പിതാവിന്റെ അവകാശമാണ്. പിതാവ് ഇല്ലാത്തതിനാൽ അത് പിതാവിന്റെ പിതാവിലേക്ക് നീങ്ങുന്നുവെന്ന് മാത്രം. അതേസമയം, പിതാമഹൻ മരണപ്പെടുമ്പോൾ പൗത്രന്റെ പിതാവ് (പിതാമഹന്റെ പുത്രൻ) ഉണ്ടെങ്കിൽ പിന്നെങ്ങനെ പിതാവിന് കിട്ടേണ്ട അവകാശം പൗത്രനിലേക്ക് നീങ്ങും, നീങ്ങരുതല്ലോ? മറ്റൊരുനിലയിൽ ചിന്തിച്ചാൽ, പിതാവും പൗത്രനും പിതാമഹന്റെ സ്വത്താണ്. അവരെ രണ്ടാളെയും അവരാക്കിയത് വേരിട്ടും നേരിട്ടും പിതാമഹനാണ്. എന്നാൽ പിതാവ് പോലും ഈ ചിത്രത്തിലെ പൗത്രന്റെ സ്വത്തല്ല, എന്നിട്ടല്ലേ പിതാമഹൻ പൗത്രന്റെ സ്വത്താവൽ.

മറ്റൊരു വിമർശനം, ഖുർആൻ ആധാരമാക്കിയ ഗണിതനിർണയം ചില ഘട്ടങ്ങളിൽ പിഴക്കുന്നു എന്ന വിചിത്രവാദമാണ്. ഭർത്താവ്, രണ്ടുസഹോദരിമാർ എന്നിവർ അനന്തരാവകാശികളായി വരുമ്പോൾ ഭർത്താവിന് പകുതിയും രണ്ടു സഹോദരിമാർക്ക് മൂന്നിൽ രണ്ടും ലഭിക്കണമെന്നാണ് ഖുർആൻ പറയുന്നത്. ഇവിടെ ആകെ തുക ആറാണെങ്കിൽ അതിൽ നിന്ന് എങ്ങനെ പകുതിയും മൂന്നിൽ രണ്ടും നൽകും എന്നതാണ് ഒന്നാമത്തെ ചോദ്യം. മറ്റൊന്ന്, മാതാപിതാക്കൾ, രണ്ട് പെൺമക്കൾ, ഭാര്യ എന്നിവരുണ്ടാവുമ്പോൾ ഖുർആൻ നിർണയിച്ച ഓഹരി തികയാതെവരുന്നു എന്നതാണ്. അതായത്, അടിസ്ഥാന ഓഹരി ഇരുപത്തിനാല് ആവുമ്പോൾ രണ്ട് പെൺമക്കൾക്ക് മൂന്നിൽ രണ്ടായ പതിനാറ് പോവും. മാതാപിതാക്കൾക്ക് നാല് വീതമായി എട്ട് പോവും. അതോടെ ഭാര്യക്ക് കിട്ടേണ്ട എട്ടിലൊന്നായ മൂന്ന് തികയാതെ വരും. ഇതാണ് പ്രശ്‌നം. വലിയ കാര്യമായി ഇവ രണ്ടും എഴുന്നള്ളിക്കുന്ന 'മാപ്രജബ്രകൾ' ഒന്നറിയണം. ഈ രണ്ടെണ്ണം നിങ്ങളുടെ മഹത്തായ കണ്ടുപിടുത്തമൊന്നുമല്ല. ഇങ്ങനെ 'കണ്ടുപിടിക്കാത്ത ' ചില രൂപങ്ങൾ വേറെയുമുണ്ട്. ഇത്തരം അഞ്ചിലേറെ സന്ദർഭങ്ങൾ പ്രവാചക തിരുമേനിയുടെ ഖലീഫമാരുടെ കാലത്തും ശേഷവുമായി ഉണ്ടായിട്ടുണ്ട്. അവർ ഖുർആനിൽ നിന്ന് തന്നെ, അവ പ്രശ്‌നമല്ലെന്നും അത്തരം സന്ദർഭങ്ങളുടെ സവിശേഷ വകുപ്പുകൾ കൂടി സ്വാഭാവിക വകുപ്പ് വിശദീകരിച്ച വചനത്തിൽ നിന്ന് ചൂണ്ടിക്കാണിച്ച് തരികയായിരുന്നു. കർമശാസ്ത്രജ്ഞർ അത് വിശദമാക്കുകയും ചെയ്തു.

'മാതാപിതാക്കളും ഏറ്റം അടുത്തവരും വിട്ടേച്ചുപോയ സ്വത്തിൽ പുരുഷന്മാർക്ക് അവകാശമുണ്ട്. മാതാപിതാക്കളും ഏറ്റം അടുത്തവരും വിട്ടേച്ചുപോയ സ്വത്തിൽ സ്ത്രീകൾക്കും അവകാശമുണ്ട്. അതിൽ കുറഞ്ഞതിനും കൂടിയതിനും' എന്ന അനന്തരാവകാശ നിയമം വിശദീകരിക്കുന്ന വചനത്തിലെ 'ഏറിയും കുറഞ്ഞും' എന്ന വകുപ്പാണ് പരാമർശ സന്ദർഭങ്ങളിലെ നിയമം. അതനുസരിച്ച് മുകളിലുദ്ധരിച്ച ഒന്നാമത്തെ ചിത്രത്തിൽ അടിസ്ഥാന സംഖ്യയായ ആറ് ഏഴാക്കണം. എന്നിട്ട് ആറിൽ നിന്നെന്ന പോലെ പുകുതി (മൂന്ന്). ആറിന്റെ മൂന്നിൽ രണ്ട് (നാല്, രണ്ട് പേർക്ക്) എന്നിങ്ങനെ കൊടുക്കണം. അപ്പോൾ ആറിന്റെ വിഹിതത്തേക്കാൾ തോത് കുറയുകയും അടിസ്ഥാന ഹാര്യം കൂടുകയും ചെയ്യും. ഇതാണ് ഖുർആൻ പറഞ്ഞ 'ഏറിയും കുറഞ്ഞും'. രണ്ടാമത്തേതിൽ അടിസ്ഥാന സംഖ്യ ഇരുപത്തിനാലിൽ നിന്ന് ഇരുപത്തി ഏഴാക്കി വർധിപ്പിക്കണം. ശേഷം ഇരുപത്തി നാലിൽ നിന്നെന്ന പോലെ മൂന്നിൽ രണ്ട്(പതിനാറ്) രണ്ട് പെൺകുട്ടികൾക്ക്, മാതാപിതാക്കൾക്ക് ഇരുപത്തിനാലിന്റെ മൂന്നിലൊന്ന് (രണ്ട് നാലുകൾ അഥവാ എട്ട് ) ഭാര്യക്ക് ഇരുപത്തിനാലിന്റെ എട്ടിലൊന്ന് (മൂന്ന് ) എന്നിങ്ങനെ കൊടുക്കാം. അവിടെയും വിഹിതം കുറഞ്ഞു, ഹാര്യം കൂടി. ചുരുക്കത്തിൽ, അനന്തരാവകാശവുമായും സ്ത്രീ കർതൃത്വവുമായും ബന്ധപ്പെട്ട് ഇസ്‌ലാമിന് നേരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്ന് മാത്രമല്ല അതിനോളം വ്യവസ്ഥാപിതമായ ചട്ടവും ചിട്ടയും മറ്റൊന്നിലും കാണാനൊക്കില്ലെന്ന് കൂടി വ്യക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago