റെക്കോര്‍ഡുകള്‍ കീഴടക്കി ഹൃതികേഷ് മുന്നില്‍
ദുബൈ: മാതാപിതാക്കളുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം ഹൃദയം കവരുകയാണ് ഹൃതികേഷ്. ഈ വര്‍ഷത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും കയറിയിരിക്കയാണ് ഈ ആറുവയസുകാരന്‍. തിരുവനന്തപുരം നെയ്യാറ്റിന്‍ കരയിലെ സുബീഷ് കുമാറിന്റെയും ശരണ്യയുടെയും മകനാണ് ഈ കൊച്ചു മിടുക്കന്‍. അമ്പത്തിരണ്ടോളം സര്‍ജിക്കല്‍ ഉപകരണങ്ങള്‍ തിരിച്ചറിഞ്ഞാണ് ഹൃതികേഷ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രേഡ് വണ്‍ വിദ്യാര്‍ഥിയായ ഈ ബാലന്റെ വ്യത്യസ്തവും ഒറ്റപ്പെട്ടതുമായ കഴിവിനെ അംഗീകരിച്ചുകൊണ്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്കും അര്‍ഹനായി.
നിരന്തരമായ പരിശീലനത്തിലൂടെയും ചിട്ടയൊത്ത മാതാപിതാക്കളുടെ പിന്തുണയോടും കൂടിയാണ് ഹൃതികേഷ് ഈ നേട്ടം കൈ വരിച്ചത്. നിരവധിയായ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഹൃതികേഷ്. തന്റെ കഴിവുകള്‍ സംഗീതത്തിലും കാരാട്ടെയിലൂടെയും ഇവന്‍ തെളിയിക്കുന്നുണ്ട്. പതിനഞ്ചോളം വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുകയാണ് പിതാവ് സുബീഷ് കുമാര്‍. ദുബൈയില്‍ നഴ്‌സായി ജോലിചെയ്യുന്ന ശരണ്യയാണ് മകനെ മത്സരവേദികളിലെല്ലാം കൊണ്ടുപോകുന്നത്. ഹൃതികേഷിനായി പുതിയ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള പരിശ്രമത്തിലാണ് രക്ഷിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."