HOME
DETAILS
MAL
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് വി.മുരളീധരന്
backup
May 30 2021 | 07:05 AM
തിരുവനന്തപുരം: സ്കോളര്‍ഷിപ്പ് നല്കുന്നതില് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണ്. എല്ലാവര്ക്കും നീതി ലഭിക്കുന്ന സമീപനം സര്‍ക്കാര്‍ എടുക്കണം.
വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് കൂടി അര്‍ഹമായ ആനുകൂല്യം നല്‍കാനുള്ള നിലപാട് സര്‍ക്കാര്‍ എടുക്കണമെന്നും അദ്ദേഹംപറഞ്ഞു.
ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സമീപനം ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയതെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."