സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഫലം മുന്‍ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സാധ്യത. ഒമ്പത്, പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.
പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം.
എന്നാല്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം ജൂണ്‍ ഒന്നോടു കൂടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാനാണ് കേന്ദ്ര നിര്‍ദേശം.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് രണ്ടു യോഗങ്ങള്‍ നടന്നിരുന്നു. പല സംസ്ഥാനങ്ങളും ഭിന്നാഭിപ്രായങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറക്കാനും നിര്‍ദേശമുയര്‍ന്നിരുന്നു. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."