ബഹ്‌റൈനിലെത്തുന്ന വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനാ ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യം നിലവില്‍ വന്നു
മനാമ: ബഹ്‌റൈനിലെത്തുന്ന വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നിലവില്‍ വന്നു. കഴിഞ്ഞ ദിവസം മുതലാണ് ഇത് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ
രാജ്യത്തത്തെുന്ന തൊഴിലാളികള്‍ക്കെല്ലാം മെഡിക്കല്‍ പരിശോധനാ തീയതി വളരെ പെട്ടെന്ന് ലഭിക്കാന്‍ ഇത് ഏറെ സഹായകമാവും. കൂടാതെ പല തവണ മെഡിക്കല്‍ സെന്ററില്‍ പോയി വരുന്ന പ്രയാസവും നീണ്ട കാത്തിരിപ്പുകളും ഇതോടെ ഒഴിവാകുകയും ചെയ്യും.
നിലവില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അല്‍ റാസി ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചിരിക്കുന്നത്. ഇതിനായി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും www.moh.gov.bhഎന്ന ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
അറബിയിലും ഇംഗ്ലീഷിലുമായി 24 മണിക്കൂറും ആരോഗ്യ പരിശോധനാ തീയതി ബുക്ക് ചെയ്യാന്‍ സാധിക്കും.
ബുക്കിംഗ് പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ പരിശോധനാ സമയവും വിശദ വിവരങ്ങളും അടങ്ങിയ സന്ദേശം ഇമെയില്‍ വഴിയോ എസ്.എം.എസ് വഴിയോ അറിയിക്കാനുള്ള സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഈ ബുക്കിംഗ് നന്പര്‍ പ്രിന്റ് ചെയ്ത രേഖയാണ് മെഡിക്കല്‍ സെന്ററില്‍ എത്തുന്‌പോള്‍ കാണിക്കേണ്ടത്. വെബ്‌സൈറ്റിന്റെ ട്രയല്‍ വേര്‍ഷന്‍ http://www.moh.gov.bh/AR/EServices/EServices/OnlineAppointment.aspx എന്ന ലിങ്കില്‍ ലഭ്യമാണ്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും [email protected] എന്ന ഇമെയില്‍ വഴി അറിയിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.moh.gov.bh സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."