ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ചൂടില്‍ നിന്നും ആശ്വാസമേകാന്‍ വിവിധ സൗകര്യങ്ങളോടെയുള്ള സോളാര്‍ കുടയും
മക്ക: കടുത്ത ചൂടില്‍ നിന്നും ഹജ്ജ് ഉം റ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകാന്‍ വിവിധ സൗകര്യങ്ങളോടെയുള്ള സോളാര്‍ കുടയും. സൂര്യോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റി പ്രവര്‍ത്തിക്കുന്ന സ്!മാര്‍ട്ട് കുടയാണ് തീര്‍ത്ഥാടകര്‍ക്കായി അണിയറയില്‍ ഒരുങ്ങുന്നത്. കഫ് യ എന്ന പേരിട്ടിരിക്കുന്ന കുട തണല്‍ മാത്രമല്ല , കൂടുതല്‍ആശ്വാസം പകരാന്‍ ചെറിയ ശീതീകരണ ഫാന്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാര്‍ട്ട് അമ്പ്രലയുടെ സഹ സ്ഥാപകയായ മനല്‍ ദാന്ദിസാണ് ഈ കുടയുടെ പിന്നിലും .
സോളാര്‍ ഊര്‍ജ്ജ ശക്തി മൂലം പ്രവര്‍ത്തിക്കുന്ന കുടയില്‍ ഇതിനെല്ലാം പുറമെ ഹാജിമാര്‍ക്ക് വഴികാട്ടിയായി ഗതി നിയന്ത്രണ സംവിധാനമായ നാവിഗേഷന്‍ സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹാജിമാരുടെ മൊബൈല്‍ ഫോണും മറ്റു ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനായി യു എസ് ബി ചാര്‍ജര്‍ ഔട്ട്‌ലൈറ്റും ഇതില്‍ സംവിധാനിച്ചിട്ടുണ്ട്. ഫലസ്തീന്‍ സഊദി കമ്പനിയാണ് ഈ സ്!മാര്‍ട്ട് കുടയുടെ പിന്നില്‍. സഊദി അറേബിയയിലെ സയന്റിസ്‌റ് കൂടിയായ കമാല്‍ ബദാവി എന്നയാളുടെ ഉള്ളില്‍ വിരിഞ്ഞ ആശയമാണ് എല്ലാം ഒത്തിണങ്ങിയ ഈ സ്മാര്‍ട്ട് കുട.
തന്റെ കുട്ടിക്കാലത്തു മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് സഹായകമേകാന്‍ പോയ വേളയിലാണ് കമാല്‍ ബദാവി എന്നയാള്‍ക്ക് ആശയം മനസ്സില്‍ ഉടലെടുത്തത്. പിന്നീട് ഒരു ഫലസ്തീന്‍ സഹചാരിയുമായി ചേര്‍ന്നു ഇതിനു രൂപം നല്‍കുകയായിരുന്നു. ഇപ്പോള്‍ മക്കയിലെത്തുന്ന ഹാജിമാര്‍ക്കായാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും ലോകത്തു ആകമാനം ഇതിന്റെ ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നു ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. കുടകള്‍ യൂറോപ്പില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. കൂടാതെ മക്കയിലെത്തുന്ന തീര്‍ത്ഥാടകരും സൂര്യ താപത്തില്‍ നിന്നും രക്ഷ നേടാന്‍ ഇത് ഉപയോഗിക്കാറുണ്ട്. സാധാരണയായി സൂര്യനില്‍ നിന്നും രക്ഷ നേടുകയെന്നല്ലാതെ വേറൊന്നും ആരും ചിന്തിക്കുന്നില്ല. പക്ഷെ , കുട ഉപയോഗിക്കുന്ന ഏവര്‍ക്കും കൂടുതല്‍ ഉപകാരപ്പെടുന്ന തരത്തില്‍ രൂപ കല്‍പ്പന ചെയ്യുകയായിരുന്നുവെന്ന് കമാല്‍ ബദാവി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."