HOME
DETAILS
MAL
കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി തര്‍ക്കം: ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി,ഒരാള്‍ക്ക് കുത്തേറ്റു
backup
May 30 2021 | 11:05 AM
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തൃത്തല്ലൂര്‍ ബീച്ച് വ്യാസനഗറിലെ ബിജെപി പ്രവര്‍ത്തകനായ കണ്ടംചക്കി കിരണി(27)നാണ് കുത്തേറ്റത്. പരുക്കേറ്റ കിരണിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കംനിലനിന്നിരുന്നു.
തൃത്തല്ലൂര്‍ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവര്‍ത്തകര്‍ തമ്മിലാണ് കുഴല്‍പ്പണ കേസിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."