HOME
DETAILS

80:20 അനുപാതം: കാപ്‌സ്യൂളുകള്‍ കൊണ്ട് മാത്രം കാര്യമില്ലല്ലോ, മേജര്‍ ഓപ്പറേഷന്‍ തന്നെ വേണ്ടേയെന്ന് അബ്ദുറബ്ബ്

  
backup
May 30 2021 | 11:05 AM

pk-abdurrabb-on-8020-minority-scheme453

 

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ രണ്ടു നിലപാടുകളിലായ ഭരണകക്ഷി നേതാക്കളെ ചോദ്യംചെയ്ത് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട പദ്ധതിയില്‍ 20 ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് നീക്കിവച്ചത് യു.ഡി.എഫ് ആണെന്ന് എം.എ ബേബി പറയുന്നു. എന്നാല്‍ 2011 ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്താണെന്നാണ് കെ.ടി ജലീല്‍ പറയുന്നത്. രണ്ടുപേരും ഇങ്ങനെ ഉരുണ്ടുകളിച്ചാല്‍ ചിലര്‍ക്കത് ക്യാപ്‌സൂളാവുമെന്നും അബ്ദുറബ്ബ് ചൂണ്ടിക്കാട്ടുന്നു.

കെ.ടി ജലീലും എം.എ ബേബിയും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുറബ്ബിന്റെ വിമര്‍ശനം. ക്യാപ്‌സൂളുകള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും മേജര്‍ ഓപ്പറേഷന്‍ തന്നെ ആവശ്യമാണെന്നും അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ വേഗത്തില്‍ അപ്പീല്‍ പോകണമെന്നും അബ്ദുറബ്ബ് പറഞ്ഞു.

അബ്ദുറബ്ബിന്‍റെ പോസ്റ്റ്

80:20 അനുപാതം 2011 ഫെബ്രവരിയില്‍ വി.എസ് സര്‍ക്കാറിന്റെ കാലത്ത് തന്നെ ഉത്തരവിറക്കിയെന്ന് K.T. ജലീല്‍
പൂര്‍ണ്ണമായും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട പദ്ധതിയില്‍ 20% പിന്നാക്ക കൃസ്ത്യാനികള്‍ക്ക് നീക്കി വെച്ചത് 2015 ല്‍ UDF സര്‍ക്കാറാണെന്ന് എം.എം ബേബി.
സത്യത്തില്‍ കെ.ടി.ജലീല്‍ മറുപടി പറയുന്നത് ലീഗുകാര്‍ക്കാണോ, അതോ എം.എ.ബേബിക്കോ?
അതല്ല, എം.എ.ബേബി മറുപടി പറയുന്നത് ലീഗുകാര്‍ക്കാണോ, അതോ K.T.ജലീലിനോ?
രണ്ടു പേരും ഇങ്ങനെ
ഉരുണ്ടുകളിച്ചാല്‍ ചിലര്‍ക്കത് കാപ്‌സ്യൂളാവും, കാപ്‌സ്യൂളുകള്‍ കൊണ്ട് മാത്രം കാര്യമില്ലല്ലോ,
മേജര്‍ ഓപ്പറേഷന്‍ തന്നെ വേണ്ടേ..!
അതു കൊണ്ട് കോടതി വിധിക്കെതിരെ
സര്‍ക്കാര്‍ വേഗം അപ്പീല്‍ പോകണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago