ഓണ്‍ലൈന്‍ തട്ടിപ്പിനിരയായോ?..നഷ്ടപ്പെട്ട പണം തിരികെയെടുക്കാന്‍ വഴിയുണ്ട്
ഓണ്‍ലൈന്‍ ബാങ്കിങ് സജീവമായതോടെ സാമ്പത്തിക തട്ടിപ്പും വര്‍ധിച്ചുവരികയാണ്. പല വഴികളിലൂടേയും പണം നഷ്ടപ്പെടാം. നിങ്ങളുടെ പരിചയക്കാരുടെ പേരില്‍ ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം വഴി പണം കടം ചോദിച്ച് വരുന്ന മെസേജുകളില്‍ പെട്ട് പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ ഫേക്ക് ഒ.ടി.പി വേരിഫിക്കേഷന്‍ വഴിയും സാമ്പത്തിക തട്ടിപ്പ് നടക്കാം.
നിങ്ങളും അത്തരത്തില്‍ തട്ടിപ്പിനിരയായി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ.. എങ്കില്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. പരിഹാരം നിങ്ങള്‍ക്കരികിലുണ്ട്. സഹായത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്. ഇത്തരത്തില്‍ പണം നഷ്ടമായാല്‍ 1930 എന്ന സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ ഹെല്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക.
ഇത്തരത്തില്‍ ബന്ധപ്പെടുക വഴി എല്ലാ വിവരങ്ങളും നല്‍കി പരാതിപ്പെടാം. തട്ടിപ്പിനരയായ വ്യക്തിയുടെ പേര് ,മൊബൈല്‍ നമ്പര്‍,തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷന്റെ പേര്,ജില്ലയുടെ പേര്,ബാങ്കിന്റെ പേര്,നഷ്ടപ്പെട്ട തുക, അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ മര്‍ച്ചന്റ് വാലറ്റ്,തുക നഷ്ടപ്പെട്ട യു.പി.ഐ ഐ.ഡി, കൂടാതെ ഓരോ ഇടപാടിന്റേയും ട്രാന്‍സാക്ഷന്‍ ഐഡി കൂടാതെ തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്ന ലഘുവിവരണവും പറയണം.
തുടര്‍ന്ന് നിങ്ങളുടെ പരാതി പൊലിസ് ഫ്രോഡ് റിപോര്‍ട്ടിങ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് എത്തിക്കുകയും അവിടുന്ന് നിങ്ങളുടെ തുക മറ്റൊരു ബാങ്കില്‍ നിന്ന് പുറത്തുപോകാതെയാക്കുന്നു. അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട തുക തിരികെ നിങ്ങളുടെ കരങ്ങളിലേക്കെത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."