നിങ്ങളുടെ സ്വര്‍ണം ഒറിജിനലാണോ? സംശയിച്ചിരിക്കേണ്ട, വെറും 45 രൂപ മതി പരിശുദ്ധി അറിയാം
ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ബാങ്കുകള്‍, ജ്വല്ലറികള്‍, അംഗീകൃത ഡീലര്‍മാര്‍ എന്നിവരില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും നാണയങ്ങളും വാങ്ങിക്കൂട്ടുകയാണ് പതിവ്. എന്നാല്‍ വാങ്ങിക്കൂട്ടുന്ന സ്വര്‍ണം ഒറിജിനലാണോ? അല്ലെങ്കില്‍ പരിശുദ്ധിയുള്ള സ്വര്‍ണ്ണമാണോ എന്നതിനെക്കുറിച്ചൊന്നും ഭൂരിഭാഗം പേര്‍ക്കും അറിവില്ല.
ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്ന മേഖലകളില്‍ ഒന്നാണ് സ്വര്‍ണവ്യാപാരം. നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയെക്കുറിച്ചും മറ്റും കൃത്യമായ വിവരം കടയുടമകള്‍ തരാറുണ്ട്. പക്ഷേ നറുക്കെടുപ്പിലൂടേയോ മറ്റോ സമ്മാനമായി ലഭിച്ച സ്വര്‍ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് അറിയണമെന്നില്ല. പലപ്പോഴും അത്യാവശ്യസമയത്ത് സ്വര്‍ണം വില്‍ക്കാന്‍ ചെല്ലുമ്പോഴാണ് തട്ടിപ്പിനിരയായ കാര്യം അറിയുക.
സ്വര്‍ണ വ്യാപാര മേഖലയിലെ തട്ടിപ്പുകളും, കള്ളക്കടത്തും വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഒഡകഉ എന്ന ആശയം നടപ്പാക്കിയത്. സ്വര്‍ണത്തിനു യുണിക് സംവിധാനങ്ങള്‍ വരുന്നതോടെ ആകട മൊബൈല്‍ ആപ്പ് വഴി തന്നെ ഉപയോക്താക്കള്‍ക്ക് ആധികാരികത മനസിലാക്കാന്‍ സാധിക്കും.
നിങ്ങളുടെ സ്വണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഇനി മിണ്ടാതിരിക്കേണ്ട വെറും 45 രൂപ ചിലവാക്കിയാല്‍ കാര്യമറിയാം.
പുറം രാജ്യങ്ങളില്‍ നിന്നു നിരവധി ആളുകള്‍ സ്വര്‍ണം വാങ്ങുന്നു. അവ ഇന്ത്യന്‍ വിപണികളില്‍ വില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇതിന്റെ പരിശുദ്ധി എങ്ങനെ മനസിലാക്കും? ഒരാള്‍ പറഞ്ഞുവെന്നതു കൊണ്ട് വിശ്വസിക്കേണ്ടതില്ല.
എന്താണ് ഹാള്‍മാര്‍ക്കിംഗ്?
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ച്, ഹാള്‍മാര്‍ക്കിംഗ് എന്നാല്‍ സ്വര്‍ണം പോലെ വിലയേറിയ ലോഹങ്ങളിലെ ഘടനയുടെ കൃത്യമായ നിര്‍ണയവും ഔദ്യോഗിക റെക്കോര്‍ഡിംഗുമാണ്. ഇത് പരിശുദ്ധി ഉറപ്പാക്കുന്നു. ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണവും വെള്ളിയും ഹാള്‍മാര്‍ക്കിംഗ് പരിധിയിലാണ്.
2018ലെ ബിഐഎസ് ചട്ടത്തിലെ 49ാം വകുപ്പ് അനുസരിച്ച്, ഉപഭോക്താവ് വാങ്ങുന്ന ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ക്ക് ആഭരണങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ പരിശുദ്ധി കുറവാണെന്ന് കണ്ടെത്തിയാല്‍ വില്‍പ്പനക്കാരന്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇത് കണക്കാക്കിയ വ്യത്യാസത്തിന്റെ രണ്ടിരട്ടിയാണ്. 2021 ജൂലൈ 01 മുതല്‍ ഇന്ത്യയില്‍ 6 അക്ക HUID അവതരിപ്പിച്ചിട്ടുണ്ട്.
ബിഐഎസ് ലോഗോ, ലോഹത്തിന്റെ പരിശുദ്ധി, ആറ് അക്ക ആല്‍ഫാന്യൂമെറിക് വാല്യൂ എന്നിങ്ങനെ 3 കാര്യങ്ങള്‍ HUID യില്‍ ഉള്‍പ്പെടുന്നു. ഓരോ ഹാള്‍മാര്‍ക്ക് ചെയ്ത ലേഖനത്തിനും ഒരു അദ്വിതീയ HUID നമ്പര്‍ ഉണ്ടാകും. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം മുതല്‍ HUID നിര്‍ബന്ധമാണ്. കേരളത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് HUID നടപ്പാക്കാന്‍ 3 മാസത്തെ സാവകാശം കൂടി ലഭിച്ചിട്ടുണ്ട്.
BIS CARE ആപ്പിലെ 'verify HUID' ഓപ്ഷന്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് തങ്ങളുടെ പക്കലുള്ള ഹാള്‍മാര്‍ക്ക് ചെയ്ത ലോഹത്തിന്റെ മൂല്യം മനസിലാക്കാന്‍ സാധിക്കും. ആര്‍ട്ടിക്കിള്‍ ഹാള്‍മാര്‍ക്ക് ചെയ്ത ജുവലറിയുടെ വിവരങ്ങള്‍, അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ലോഹത്തിന്റെ പരിശുദ്ധി, തരം, പരിശോധിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത ഹാള്‍മാര്‍ക്കിംഗ് സെന്ററിന്റെ വിശദാംശങ്ങളും എന്നിവയും ഉപയോക്താവിന് അറിയാം.
എന്നാല്‍ പുതിയ ആഭരണങ്ങളിലും മറ്റുമാണ് ഇത്തരം HUID കള്‍ ഉള്ളത്. എന്നാല്‍ നിലവില്‍ നിങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ കാര്യം എങ്ങനെ പരിശോധിക്കും എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? വഴിയുണ്ട്. ഇതിന് ഉപയോക്താകള്‍ ബിഐഎസ് അംഗീകൃത അസയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ (AHC) സന്ദര്‍ശിക്കണം. ഇവിടെ ലോഹം പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കാം.
ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റ് ചാര്‍ജുകള്‍
4 സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. അതായത് ഒരു ഉരുപടി പരിശോധിക്കുന്നതിന് ഏകദേശം 50 രൂപ. അഞ്ചോ അതിലധികമോ ഉരുപ്പടികള്‍ ഉണ്ടെങ്കില്‍ ഒരു ഉരുപ്പടിക്ക് 45 രൂപയാണ് നിരക്ക്. ബിഐഎസ് അംഗീകൃത എഎച്ച് സെന്ററുകളുടെ ലിസ്റ്റ് ബിഐഎസ് വെബ്‌സൈറ്റായ www.bis.gov.in ല്‍ ഹാള്‍മാര്‍ക്കിംഗ് ടാബിന് കീഴില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."