HOME
DETAILS
MAL
കളിസ്ഥലത്തുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പതിനഞ്ചുകാരന്റെ ക്വട്ടേഷന്‍: നാല് പേര്‍ക്ക് പരുക്ക്
backup
April 09 2023 | 14:04 PM
തിരുവനന്തപുരം: കളിസ്ഥലത്തുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ കൊടുത്ത് പതിനഞ്ചുകാരന്‍. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.
തിരുവനന്തപുരം മംഗലപുരം വെള്ളൂരില്‍ ഇന്നലെ രാത്രി 7 മണിയോടുകൂടിയായിരുന്നു സംഭവം. വെള്ളൂര്‍ പള്ളിയില്‍ നിന്നും നോമ്പുതുറ കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
നിസാമുദ്ദീന്‍, സജിന്‍ , സനീഷ്, നിഷാദ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനടക്കം മൂന്നു പേര്‍ അറസ്റ്റിലായി. മംഗലപുരം സ്വദേശികളായ ഷെഹിന്‍, അഷ്‌റഫ്, പതിനഞ്ചുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."