HOME
DETAILS

ഇന്‍സിനും ഇലാഹിനും ഇടയിലെ ഉന്മാദിനി

  
backup
May 30 2022 | 20:05 PM

insinum-ilahinum-idayile-unmadini544554-2022

ലോകോത്തര സാഹിത്യത്തെ സ്വാധീനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. കമല, കമലാ ദാസ്, കമലാ സുറയ്യ എന്നൊക്കെയും അവര്‍ വിളിക്കപ്പെട്ടു. ജീവിതത്തെയും മരണത്തെയും വിവാദങ്ങളുടെ തീപ്പാലത്തിലൂടെ നടത്തിച്ച എഴുത്തുകാരി. പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടിലെ പത്രപ്രവര്‍ത്തകന്‍ വി.എം നായരുടെയും കവയിത്രി ബാലാമണിയമ്മയുടെയും മകള്‍. ഇപ്പോള്‍ ഉറങ്ങുന്നത് തിരുവനന്തപുരം പാളയം ജുമാമസ്ജിദ് അങ്കണത്തിലെ തെക്കേപ്പുറത്ത്. ആ അന്ത്യത്തിന് ഇന്നേക്ക് പതിമൂന്നു വര്‍ഷം.
മലയാളത്തിലും ഇംഗ്ലീഷിലും അവര്‍ എഴുതി. ഗദ്യങ്ങളിലും കവിതയുടെ പൂമ്പൊടി പുരട്ടിയുള്ള അതി മധുര സാഹിത്യം. അനേകം ഭാഷകളില്‍ കയററ്റ പട്ടം പോലെ ആ എഴുത്ത് പാറിനടന്നു. പ്രണയത്തെ വിവരിച്ചും താലോലിച്ചും എഴുതിയ വരികള്‍ ഒരു തലമുറയെത്തന്നെ ഉന്മാദത്തിലാക്കി. ഈ പ്രണയത്തെക്കുറിച്ച് അവര്‍ ഒടുവില്‍ പറഞ്ഞത് എല്ലാ അനുവാചകരെയും അമ്പരപ്പിച്ചു. താന്‍ വ്യാഖ്യാനിച്ച പ്രണയമത്രയും അല്ലാഹുവോടുള്ളതായിരുന്നു എന്ന്!
' യാ അല്ലാഹ്
വാഗ്ദാന ലംഘനം ശീലിക്കാത്തവനേ
പ്രണയത്തിന്റെ പരമോന്നത മുഖം
എനിക്കു കാണിച്ച യജമാനാ...
ഞാന്‍ ഓരോ സത്യത്തിലും
നിന്നെ മാത്രം ദര്‍ശിക്കുന്നു
പ്രതീക്ഷകള്‍
ഉള്ളില്‍ വന്നു നിറയുന്നു
നീയാണെന്റെ സര്‍വ്വസ്വം
പ്രേമം വെറും മൃഗ തൃഷ്ണ... '
ഒരു പുലര്‍ച്ചെ, സൂര്യനുദിക്കും മുമ്പ്, വെളുത്ത പ്രകാശത്തിന്റെ കീറുകള്‍ തന്റെ മുറിയിലേക്കു വരികയും താനത് നേരിട്ടു കാണുകയും ചെയ്ത അവിശ്വസനീയ അനുഭവമാണ് അല്ലാഹുവുമായി അടുപ്പിച്ചതെന്ന് സുറയ്യ ഓര്‍ക്കുന്നുണ്ട്. ദിവ്യതക്കു തുല്യമായ മനുഷ്യസ്‌നേഹമെന്ന കാല്‍പനികതയാണ് അവര്‍ക്ക് മനം മാറ്റത്തിനു പ്രേരണയായതെന്നു വ്യാഖ്യാനിച്ചവരുണ്ട്. എന്തായാലും 1999 ഡിസംബര്‍ 11ന് കൊച്ചിയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച 'മാനവീയവും ഗ്രന്ഥശാലാപ്രസ്ഥാനവും' സെമിനാറില്‍ മാധവിക്കുട്ടി നടത്തിയ ഇസ്‌ലാം മതാശ്ലേഷണ വിളംബരം പലരെയും ഞെട്ടിച്ചു; അത്ഭുതപ്പെടുത്തി. കലൂര്‍ റിന്യുവല്‍ സെന്ററിലെ സെമിനാറ് 'സര്‍വശക്തനായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു' എന്ന സുറയ്യയുടെ പ്രഖ്യാപനത്തിനു പി. ഗോവിന്ദപ്പിള്ളയും ഐ.വി ദാസും അടക്കമുള്ള പ്രമുഖര്‍ സാക്ഷിയായി.
സ്വന്തം വഴികള്‍ തെരഞ്ഞെടുക്കാന്‍ അമ്മ മക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യം, മക്കള്‍ അമ്മക്കും തിരിച്ചു നല്‍കിയിരുന്നുവെന്നാണ് സുറയ്യയുടെ മകന്‍ എം.ഡി നാലപ്പാട്ട് പറഞ്ഞത്.
വിശുദ്ധ ഖുര്‍ആന്റെ ആഴം, ഈണം ഇതൊക്കെ തന്നെ അഗാധമായി സ്വാധീനിച്ചതായി അവര്‍ വ്യക്തമാക്കിയിരുന്നു. സ്‌നേഹം, സംഗീതം, ദയ, സൗന്ദര്യം, കരുണ... ഇവയെല്ലാം സുറയ്യയുടെ ദുര്‍ബല മേഖലകളായിരുന്നു. ഈ ദൗര്‍ബല്യങ്ങള്‍ ഒട്ടേറെ പേര്‍ ചൂഷണം ചെയ്തു. സുറയ്യ ആരോടും ഒന്നും ചോദിച്ചില്ല, വാങ്ങിയില്ല; എല്ലാവര്‍ക്കും കൊടുത്തതേ ഉള്ളൂ.
വൈക്കം മുഹമ്മദ് ബഷീറിന്റെ സഹ ധര്‍മ്മിണി ഫാബി ബഷീര്‍ സന്ദര്‍ഭവശാല്‍ പറഞ്ഞ ഒരു സംഭവമുണ്ട്: കമലയുടെ വീട്ടില്‍ പുതിയൊരു വേലക്കാരി വന്നു. ഒരു മാസംകൊണ്ട്, കമലയുടെ രീതികളൊക്കെ അവര്‍ മനസ്സിലാക്കി. വേലക്കാരി ഒരിക്കല്‍ പറഞ്ഞു; 'ചേച്ചീ, ആങ്ങളയുടെ മകളുടെ കല്യാണമുണ്ട്. എനിക്കാണെങ്കില്‍ സ്വന്തമായി ആഭരണങ്ങള്‍ ഒന്നുമില്ല. ഒരു ചെയിന്‍ വായ്പയായി തരണം. കല്യാണം കഴിഞ്ഞു തിരികെ തരും'.
കഴുത്തില്‍ കിടന്ന പത്തു പവന്‍ സ്വര്‍ണ മാല ഊരിയെടുത്ത് സുറയ്യ വേലക്കാരിക്ക് കൊടുത്തു. വേലക്കാരി പിന്നെ തിരിച്ചുവന്നില്ല; സുറയ്യ അവരെ അന്വേഷിച്ചു പോയുമില്ല.
ഈണങ്ങളുടെ അടിമയായിരുന്നു അവര്‍. ഒരിക്കല്‍ ഈ കുറിപ്പുകാരനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു: സ്വസ്ഥമായി ഇരുന്ന് കുറച്ചു നേരം മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കണം'.
ഞാന്‍ അന്നത്തെ മികച്ച ഗായകരായ വി.എം കുട്ടി മാസ്റ്ററോടും വിളയില്‍ ഫസീലയോടും സുറയ്യയുടെ ആഗ്രഹം അവതരിപ്പിച്ചു. രണ്ടു ദിവസത്തിനകം അവരുടെ കടവന്ത്രയിലെ ഫഌറ്റില്‍ ചെറു പന്തലൊരുങ്ങി. ഫസീലയും മാഷും മുക്കം സാജിതയും അടക്കമുള്ള ചെറു സംഘം സുറയ്യക്ക് വേണ്ടി മാത്രമായി പാട്ടുകള്‍ പാടി. ഉമ്മയുടെ താരാട്ടു കേട്ടുറങ്ങുന്ന കുഞ്ഞിനെപ്പോലെ അവര്‍ കണ്ണടച്ചിരുന്നു; രണ്ടു മണിക്കൂറിലേറെ.
ഫസീലയോടു ചോദിച്ചു; എവിടുന്നാണ് ഇത്ര മനോഹര ശബ്ദം?
ഫസീല പറഞ്ഞു: അല്ലാഹു തരുന്നതല്ലേ'
' അതെ, അല്ലാഹു എല്ലാവര്‍ക്കും എല്ലാം കൊടുക്കില്ല. എനിക്കു തന്നില്ലല്ലോ കുട്ടിയെപ്പോലുള്ള ശബ്ദം!'
അതൊരു വെള്ളിയാഴ്ചയായിരുന്നു. ഫസീല ചോദിച്ചു; സുറയ്യാത്ത പള്ളിയില്‍ പോകാറുണ്ടോ?'
മറുപടി: 'ഇല്ല, നമ്മള്‍ പെണ്ണുങ്ങള്‍ എന്തിനു പള്ളിയില്‍ പോകണം. വീട്ടില്‍ത്തന്നെയുണ്ട് അല്ലാഹു. നമ്മള്‍ അല്ലാഹുവെ ഇവുടുന്നു കണ്ടാല്‍ മതി'.
ഞാന്‍ പറഞ്ഞു: 'ഫസീല പണ്ട് വത്സലയായിരുന്നു. സുറയ്യത്തയെപോലെ മാറിയതാണ് '.
' ഞാന്‍ മതം മാറി എന്നാണ് പലരും പറയുന്നത്. പണ്ട് എനിക്ക് മതമില്ലായിരുന്നു. എന്റെ മനമാണ് മാറിയത്. അതെങ്ങനെ മതം മാറ്റമാവും?'.
ഇസ്‌ലാമിന്റെ സൗന്ദര്യശാസ്ത്രം, വിശ്വാസത്തിന്റെ യുക്തി, ഖുര്‍ആന്റെ മധുരം ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഒരു ശുഭ്രധാരയായി പിടിപെട്ടപ്പോഴുണ്ടായ ആത്മീയ ചോദനയിലൂടെ ഇസ്‌ലാം മതം വിശ്വസിച്ച സുറയ്യക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോള്‍ കവി ഭാഷയില്‍ അവര്‍ പ്രതികരിച്ചു. പക്ഷേ മുസ്‌ലിംകളില്‍നിന്നുതന്നെ അവര്‍ക്കു അസ്വസ്ഥതകള്‍ ഉണ്ടായി. ഒരു കൂടിക്കാഴ്ചയില്‍ അവര്‍ പറഞ്ഞു; ഞാനിവിടന്നു പൊവ്വാണ്, പൂനക്ക്. ഇവിടെ എനിക്ക് കാവല്‍ വേണോ എന്ന് ചോദിച്ചു ചിലര്‍ എന്നെ വിളിച്ചു ശല്യം ചെയ്യുന്നു. എനിക്കെന്തിന് അവരുടെ കാവല്‍? എനിക്ക് അല്ലാഹു ഇല്ലേ? ഇത് ഞാനവരോട് ചോദിച്ചു. പക്ഷേ അവര്‍ക്കു അല്ലാഹുവിന്റെ കാവലില്‍ വിശ്വാസമില്ല. നാലപ്പാട്ടെ ഈശ്വരന്‍ കടവന്ത്രയിലെ ഇലാഹ് തന്നെയാണ് '.
സുരക്ഷ ഒരുക്കുന്നവരെ ഭയന്ന്, അവരെ ഭയക്കുന്നവരെയും ഭയന്ന്, പൂനയിലേക്കു മാറിയ സുറയ്യാത്ത, അസുഖത്തെ തുടര്‍ന്ന്, 2009 ഏപ്രിലില്‍ പൂനെ ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. മെയ് 31 ന് അവര്‍ വിടപറഞ്ഞു. സ്‌നേഹത്തിന്റെ വിത്ത് വിതച്ച്, മരം മുളപ്പിച്ച്, അതില്‍ മഴ പെയ്യിച്ച്, ചോട്ടിലിരുന്നു മരം പെയ്ത്ത് ആസ്വദിക്കവേ ഇന്നാട്ടില്‍ നിന്ന് അവരെ പായിപ്പിച്ചവരോട് സുറയ്യ പറയുന്നു; എന്നെ പീഡിപ്പിച്ചവരെ ഉപദ്രവിക്കരുതെന്ന് ഞാന്‍ ഓരോ ആളോടും അപേക്ഷിക്കുകയാണ്. അവരെ വെറുതെ വിടുക. ഒടുവില്‍ ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ അവര്‍ ഓരോരുത്തരും കടം വാങ്ങി പുഷ്പചക്രങ്ങള്‍ കൊണ്ടുവരുമെന്ന് എനിക്കറിയാം. സ്‌നേഹിക്കപ്പെടാന്‍ മാത്രം ആഗ്രഹിച്ച എന്നെ വെറുതെ വിടുക'.
ഇന്‍സിനും ഇലാഹിനും ഇടയില്‍ വിശ്വാസത്തെ ഉന്മാദം പോലെ ഉള്‍വഹിച്ച കമലാ സുറയ്യ, ഇന്നും മലയാളത്തിന്റെ വിസ്മയമായി, മലയാളിക്കു വായിച്ചെടുക്കാന്‍ കഴിയാത്ത മനസിന്റെ ഉടമയായി ബാക്കിനില്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago