HOME
DETAILS

അലവിക്കുട്ടി ഒളവട്ടൂരിന് സ്നേഹാദരവ് നൽകി

  
backup
May 30 2021 | 17:05 PM

snehadarav-for-alavikkutty-olavatoor-at-riyadh-30052021

റിയാദ്: മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് താത്കാലിക വിരാമമിടുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന് സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. മത, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, ബിസിനസ്, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ അലവിക്കുട്ടി ഒളവട്ടൂരിന് റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹാദരവ് പരിപാടി എൻ സി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹോപഹാരം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അലവിക്കുട്ടി ഒളവട്ടൂരിന് നൽകി. ഷാഫി ദാരിമി പുല്ലാര അദ്ധ്യക്ഷത വഹിച്ചു.

കെ എം സി സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, നോർക്ക കൺസൾട്ടന്റ് ഷിഹാബ് കൊട്ടുകാട്, സലീം മാഹി, ഇബ്രാഹിം സുബ്ഹാൻ, ഉസ്മാനലി പാലത്തിങ്ങൽ, മിർഷാദ് ബക്കര്‍ (കേരളൈറ്റ്സ് ബിസിനസ് ഫോറം) മുഹമ്മദ് വേങ്ങര, സലീം കളക്കര, സത്താർ താമരത്ത്, പി പി ലത്തീഫ് ഓമശ്ശേരി (തനിമ), അബ്ദുറഹിമാൻ ഫറോക്ക്, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുൽ റസാഖ് വളക്കൈ എന്നിവർ മത രാഷ്ട്രീയ സാമൂഹിക വാണിജ്യ രംഗത്തെ പ്രതിനിധീകരിച്ച് ആശംസകളർപ്പിച്ച് സംസാരിച്ചു.

അബ്ദുസ്വമദ് പൂക്കോട്ടൂർ വീഡിയോ സന്ദേശത്തിലൂടെ അലവിക്കുട്ടി ഒളവട്ടൂരിന്റെ സേവനങ്ങളെ പ്രശംസിച്ചും ആശംസയർപ്പിച്ചു. സ്നേഹാദരവിന് നന്ദി പറഞ്ഞ് കൊണ്ട് അലവിക്കുട്ടി ഒളവട്ടൂർ മറുപടി പ്രസംഗം നടത്തി. മൂന്ന് പതിറ്റാണ്ടോളം നിണ്ട സേവന പ്രവർത്തനങ്ങളുടെ ഹൃസ്വ ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു.

ലക്ഷദ്വീപ് നിവാസികളോട് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വികലവും കിരാതവുമായ ഭരണ പരിഷ്കരണ നടപടികളെ ശക്തമായി എതിർത്തും ഇത് മൂലം ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമുള്ള എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രമേയം അബ്ദുറഹിമാൻ ഹുദവി അവതരിപ്പിച്ചു. സുബൈർ ആലുവ, മൊയ്തീൻ കുട്ടി തെന്നല, ബഷീർ താമരശ്ശേരി, ഉമര്‍ കോയ ഹാജി, അസ് ലം അടക്കാത്തേട്, മൻസൂർ വാഴക്കാട്, ഷാജഹാൻ കൊല്ലം, മുഖ്താർ കണ്ണൂർ, ഉമര്‍ ഫൈസി, ഹാരിസ് മൗലവി തുടങ്ങിയവർ നേതൃത്വം നല്‍കി. ഷാഫി ദാരിമി പ്രാരംഭ പ്രാർത്ഥനയും സൈതലവി ഫെസി സമാപന പ്രാത്ഥനയും നടത്തി. സുബൈർ ഹുദവി വെളിമുക്ക് സ്വാഗതവും മശ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago