യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും
ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഇന്ന് ഉച്ചയോടെയാണ് മഴയും ആലിപ്പഴ വർഷവും വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കത്തെ കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴം പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളപ്പൊക്കവും മഴയും ഉള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും അതോറിറ്റി ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്.
മസാഫിയിലെ പർവതനിരകൾക്കിടയിലുള്ള റോഡിൽ മഴ ശക്തമായി പെയ്തതായാണ് റിപ്പോർട്ട്. വാദി അൽ-ഖുറിൽ ആലിപ്പഴം വീണു. വാദി അൽ-അജിലി, വാദി അൽ-ഹിലു എന്നിവിടങ്ങളിലേക്കുള്ള റോഡിൽ കനത്ത മഴയും അനുഭവപ്പെട്ടു.
മഴയത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നത് സംബന്ധിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ കണക്കിലെടുത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."