HOME
DETAILS
MAL
ലോകത്തെ നീളമേറിയ ചില്ലുപാലം വിയറ്റ്നാമിലേത് തന്നെ
backup
May 30 2022 | 20:05 PM
ഹനോയ്:
ലോകത്ത് ഏറ്റവും നീളംകൂടിയ ചില്ലുപാലം വിയറ്റ്നാമിലേതുതന്നെ. വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്റെ 47ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസമാദ്യം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത ബാച്ച് ലോങ് എന്ന പേരിലുള്ള പാലമാണ് നീളമേറിയ ഗ്ലാസ് പാലം എന്ന വിശേഷണത്തോടെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. വിയറ്റ്നാമീസ് ഭാഷയില്‍ ബാച്ച് ലോങ് എന്നാല്‍ വെളുത്ത വ്യാളി എന്നാണ് അര്‍ത്ഥം.
വടക്കുപടിഞ്ഞാറന്‍ സോണ്‍ ലാ പ്രവിശ്യയിലാണിത് സ്ഥിതി ചെയ്യുന്നത്.
632 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. പേടിപ്പെടുത്തുന്ന പ്രദേശത്ത് രണ്ട് കൊടുമുടികളെ ബന്ധിപ്പിക്കുന്ന പാലത്തിന് താഴെ ഇടതൂര്‍ന്ന കൊടും കാടാണ്. 1.5 ഇഞ്ച് കനമുള്ള ഗ്ലാസിന്റെ മൂന്ന് പാളികള്‍ ഉപയോഗിച്ചാണ് പാലത്തിന്റെ നടപ്പാത നിര്‍മിച്ചത്.
പാലത്തിന് ഒരേസമയം 500 പേരെ താങ്ങാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."