ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രം; ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി സര്‍വകലാശാല
തേഞ്ഞിപ്പലം;
കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ വയനാട് ചെതലയത്തെ ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രത്തില്‍ ( ഐ.ടി.എസ്.ആര്‍) നിയമവിരുദ്ധ തസ്തിക സൃഷ്ടിച്ച് സര്‍വകലാശാല ഉത്തരവിറക്കി.
150 പേര്‍ താമസിച്ചു പഠിക്കുന്ന സെന്ററില്‍ നൂറ് പെണ്‍കുട്ടികളും അമ്പത് ആണ്‍കുട്ടികളുമാണുള്ളത്. സര്‍വകലാശാല എജ്യുക്കേഷന്‍ പഠനവകുപ്പിലെ വനിതാ അസിസ്റ്റന്റ് പ്രഫസറാണ് നിലവിലുള്ള ഡയറക്ടര്‍. പെണ്‍കുട്ടികളാണ് കൂടുതല്‍ പഠിതാക്കള്‍ എന്നതിനാല്‍ വനിതാ അധ്യാപിക തന്നെ ധാരാളമാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയാണ് നിയമവിരുദ്ധമായി സൃഷ്ടിച്ച് ഉത്തരവിറക്കിയത്.
ഇങ്ങനെ ഒരു തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍വകലാശാല ഇതുവരെ വിജ്ഞാപനമിറക്കിയിട്ടില്ല.
എത്രയാണ് ഇപ്പോള്‍ നിയമനം നല്‍കിയ അസിസ്റ്റന്റ് ഡയറക്ടറുടെ ശമ്പളമെന്ന് സര്‍വകലാശാല ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒരു പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ വൈസ്ചാന്‍സലര്‍ക്കോ സിന്‍ഡിക്കേറ്റിനോ അധികാരവുമില്ല. അറുപത് വയസു കഴിഞ്ഞ വരെ അനധ്യാപക തസ്തികയില്‍ നിയമിക്കാന്‍ പാടില്ലെന്ന മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനവും മറികടന്നാണ് നിയമനം നല്‍കിയിരിക്കുന്നത്.
സര്‍വകലാശാല നിയമിച്ചയാള്‍ക്ക് അധ്യാപന പരിചയമില്ലെന്നും സമയ ഡയറക്ടറെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ മുന്‍ യോഗത്തില്‍ തീരുമാനിച്ചതിന് വിപരീതമാണ് ഇപ്പോഴത്തെ നിയമനമെന്നും ഉന്നയിച്ച് സിന്‍ഡിക്കേറ്റംഗം വി.സിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."