തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ
കൊച്ചി: കേരളക്കര ആകാംക്ഷയോടെ ഉറ്റു നോക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. 239 ബൂത്തുകളിലായാണ് പോളിങ്. വോട്ടെടുപ്പ് കൃത്യം 7 മണിക്കാണ് ആരംഭിച്ചത്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര തന്നെയുണ്ട്. 1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.
വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറായി ഒരാളാണുള്ളത്. 239 ബൂത്തുകളില്‍ ഒരു പ്രശ്‌നബാധിത ബൂത്തും ഇല്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.
അതിനിടെ ഇന്‍ഫന്റ് ജീസസ് എല്‍പി സ്‌കൂളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. പുതിയ യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് തുടങ്ങിയത്.
എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എന്‍.ഡി.എയും നിലകൊള്ളുകയാണ്. തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ വിജയിച്ച് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."