വിദ്വേഷ പ്രസംഗം: തീവ്ര വലതുപക്ഷ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍
അഹമ്മദാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ തീവ്രവലതുപക്ഷ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍. ഗിര്‍ സോമനാഥ് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഉനയില്‍ രാമനവമി ആഘോഷത്തിനിടെ ഇവര്‍ നടത്തിയ വിദ്വേഷ പ്രസംഗം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്തു. എന്നാല്‍ ഇവര്‍ ഒളിവില്‍ പോയി. ഒടുവില്‍ ഉന പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച രാമനവമി പരിപാടിയിലായിരുന്നു കാജലിന്റെ വിദ്വേഷ പ്രസംഗം.ഹിന്ദു യുവാക്കളെ വിവാഹം ചെയ്താലുള്ള ഗുണങ്ങള്‍ അക്കമിട്ടു നിരത്തിയായിരുന്നു പ്രസംഗം. 'യായിരുന്നു പ്രസംഗം. നിങ്ങള്‍ ഹിന്ദു പുരുഷന്മാരെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് സഹ പത്നിമാരുണ്ടാകില്ല. നിങ്ങള്‍ കുട്ടികളെ ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാകില്ല. നിങ്ങളുടെ കുട്ടികളെ ആരും തീവ്രവാദികള്‍ എന്ന് വിളിക്കുകയില്ല. നിങ്ങളെ ഹിന്ദു ആണുങ്ങള് സംരക്ഷിക്കും. നിങ്ങളോട് ആരും അവിഹിതത്തിന് വരില്ല. നിങ്ങള്‍ ഹിന്ദുവായാല്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. 45 ഡിഗ്രി ചൂടില്‍ നിങ്ങള്‍ക്ക് ബുര്‍ഖ ഇടേണ്ടിവരില്ല' എന്നിങ്ങനെ പോകുന്നു പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.
ഗുജറാത്തിലെ ഗീര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അവരുടെ ഓരോ വാക്കിനും ആള്‍ക്കൂട്ടം ആര്‍ത്തു വിളിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."