അനുഗ്രഹം തേടിയെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിച്ചു, നാവ് നക്കാന്‍ ആവശ്യപ്പെട്ടു; വിവാദം, വിമര്‍ശനം, ഒടുവില്‍ മാപ്പു പറഞ്ഞ് ദലൈലാമ
ന്യൂഡല്‍ഹി: അനുഗ്രഹം തേടി തന്റെ അരികിലെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിച്ച് വിവാദത്തിലായ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഒടുവില്‍ മാപ്പു പറഞ്ഞു.
'തന്റെ ആലിംഗനം ചെയ്യാമോ എന്ന് ദലൈലാമയോട് ചോദിക്കുന്ന ഒരുബാലന്റെ വീഡിയോ ലോകമെങ്ങും പ്രചരിക്കുന്നുണ്ട്. തന്റെ വാക്കുകള്‍ ആ ബാലനെയോ കുടുംബത്തെയോ ലോകമെങ്ങുമുള്ള തന്റെ സുഹൃത്തുക്കളേയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പൊതുസ്ഥലത്തോ കാമറക്കു മുന്നിലോ എവിടെ വെച്ചായാലും തന്നെ കാണാന്‍ വരുന്നവരോട് തമാശയായും കളിയായുമാണ് ദലൈലാമ ഇടപെടാറ്' ദലൈലാമയുടെ ഓഫിസ് പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു.
കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച ദലൈലാമ അവനോട് തന്റെ നാവില്‍ നക്കാനും ആവശ്യപ്പെടുന്നുണ്ട്. വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്.
എന്തിനാണ് ദലൈലാമ കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇത് ദലൈലാമ തന്നെയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഇത് തീര്‍ത്തും നീതികരിക്കാനാകാത്ത കാര്യമാണെന്നും ബാലപീഡനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒരു കൂട്ടര് ആവശ്യപ്പെടുന്നത്.
2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. വിദേശ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയില്‍ നടത്തിയ പരമാര്‍ശം പൊതു അമര്‍ഷത്തിന് കാരണമായി. പിന്നാലെ ദലൈമാമ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
അടുത്തിടെ എട്ടു വയസ്സുള്ള മംഗോളിയന്‍ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തിരഞ്ഞെടുത്തിരുന്നു. ടിബറ്റില്‍ ജനിച്ച മംഗോളിയന്‍ ബാലനെ പത്താം ഖാല്‍ഖ ജെറ്റ്സണ്‍ ഥാംപ റിംപോച്ചെ ആയി ദലൈലാമ അടുത്തിടെ നാമകരണം ചെയ്തിരുന്നു. ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയിലേയ്ക്ക് ചൈനയുടെ അറിവോ സമ്മതമോ കൂടാതെ പുതിയ നോമിനിയെ പ്രഖ്യാപിച്ചതും വിവാദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."