ജിദ്ദ ഉൾപ്പെടെ നാല് വിമാനത്താവളങ്ങളിൽ സന്ദർശക വിസക്കാർക്ക് വിലക്ക്
ജിദ്ദ: ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജിദ്ദ ഉൾപ്പെടെ നാല് വിമാനത്താവങ്ങളിൽ സന്ദർശക വിസക്കാർക്ക് വിലക്ക് ഏർപ്പെടുത്തി. ജിദ്ദ, മദീന, യാമ്പു, ത്വായിഫ് വിമാനത്താവളങ്ങളിലേക്ക് കുടുംബ സന്ദർശനം ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാർക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
വിശുദ്ധ ഹജ്ജ് പ്രമാണിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത്. ദുൽഖഅദ് 10 മുതൽ ദുൽഹിജ്ജ 10 വരെ അഥവാ ജൂൺ 09 മുതൽ ജൂലൈ 09 വരെയാണ് വിലക്ക്. ഇത് സംബന്ധമായി സഊദി എയർലൈൻസ് അറിയിപ്പ് പുറത്തിറക്കി.
അതേസമയം, ഈ ഭാഗങ്ങളിലേക്കുള്ള എല്ലാ വിധ സന്ദർശക വിസക്കാർക്കും നിബന്ധനകളോടെ റിയാദ് വിമാനത്താവളം വഴി ഇറങ്ങാനാകും. ജിദ്ദ, മദീന, ത്വായിഫ്, യാമ്പു വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റുകളൊന്നും വിമാന കമ്പനികൾ നൽകാൻ പാടില്ല, സന്ദർശക വിസക്കാരുടെ കൈവശം റിയാദിൽ നിന്ന് തന്നെ മടങ്ങാനുള്ള സ്ഥിരീകരിച്ച മടക്ക യാത്ര ടിക്കറ്റ് ഉണ്ടായിരിക്കണം എന്നീ നിബന്ധനകളോടെയാണ് അനുമതി നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."