ഐ.ഐ.ടികളില്‍ ഇംഗ്ലിഷില്‍ ഗവേഷണം
ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എം.എ കഴിഞ്ഞ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐ.ഐ.ടി) വിഷയത്തില്‍ പിഎച്ച്.ഡി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം. ഐ.ഐ.ടികളില്‍ ഇംഗ്ലിഷില്‍ ഗവേഷണം നടത്താന്‍ അവസരം നല്‍കുന്നുണ്ട്.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പിലാണ് മിക്കയിടത്തും അവസരം. ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ /6.0 സി.ജി.പി.എയോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദം വേണം. യു.ജി.സി നെറ്റ് (ജെ.ആര്‍.എഫ് എല്‍.എസ്) യോഗ്യതയും വേണം. സ്ഥാപനത്തിനനുസരിച്ച് യോഗ്യതയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.ഇംഗ്ലിഷില്‍ ഗവേഷണ അവസരമുള്ള ഐ.ഐ.ടികളും ചില ഗവേഷണമേഖലകളും താഴേ കൊടുക്കുന്നു.
മദ്രാസ് ഐ.ഐ.ടി: ലിറ്ററേച്ചര്‍ ആന്‍ഡ് മീഡിയാ സ്റ്റഡീസ്-അമേരിക്കന്‍ ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇ.എല്‍.ടി, ഇന്ത്യന്‍ ഡ്രാമ, ലൈഫ് റൈറ്റിങ്.
ഡല്‍ഹി: മോഡണിസ്റ്റ് പോസ്റ്റ് മോഡണിസ്റ്റ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലിഷ്, കണ്ടമ്പററി ഫിക്ഷന്‍, പോസ്റ്റ് കൊളോണിയല്‍ ലിറ്ററേച്ചര്‍, ഫിലോസഫി ഓഫ് ലിറ്ററേച്ചര്‍, ലാംഗ്വേജ് എജ്യുക്കേഷന്‍, ലാംഗ്വേജ് വേരിയേഷന്‍, ഫിലോസഫി ഓഫ് ലാംഗ്വേജ്, ഫോണോളജി.
ഖരഗ്പുര്‍: ലാംഗ്വേജ് സ്റ്റഡീസ് ആന്‍ഡ് ലിറ്റററി തിയറീസ്.
ഗാന്ധിനഗര്‍: വേള്‍ഡ് ലിറ്ററേച്ചര്‍, സൈക്കോ അനാലിസിസ് ആന്‍ഡ് മോഡണിസ്റ്റ് ലിറ്ററേച്ചര്‍, മാത്തമറ്റിക്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ഫെമിനിസ്റ്റ് ലിറ്ററേച്ചര്‍, ലാംഗ്വേജ് അക്വിസിഷന്‍, വിമന്‍സ് റൈറ്റിങ്.
ബോംബെ: ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലീഷ്, ആഫ്രിക്കന്‍- അമേരിക്കന്‍ റൈറ്റിങ്, യൂറോപ്യന്‍ ലിറ്ററേച്ചര്‍, ഓട്ടോബയോഗ്രഫി സ്റ്റഡീസ്, ക്രൈസിസ് ഇന്‍ ഇംഗ്ലീഷ് സ്റ്റഡീസ്, ഫെമിനിസ്റ്റ് തിയറി ആന്‍ഡ് വിമണ്‍സ് റൈറ്റിങ്, ലിറ്റററി തിയറി, റീജണല്‍ ലിറ്ററേച്ചേഴ്‌സ് ആന്‍ഡ് കള്‍ച്ചേഴ്‌സ് ഇന്‍ ഇന്ത്യ.
ഭുവനേശ്വര്‍: കോമണ്‍വെല്‍ത്ത് സ്റ്റഡീസ്, ഇന്ത്യന്‍ ഡയസ്‌പോറ ലിറ്ററേച്ചര്‍, ട്രാവല്‍ റൈറ്റിങ്‌സ്/ഓട്ടോ ബയോഗ്രഫീസ്/മെമ്മയേഴ്‌സ്, ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലിഷ്, പോസ്റ്റ് കൊളോണിയല്‍ വേള്‍ഡ് ലിറ്ററേച്ചര്‍, നേറ്റീവ് നോര്‍ത്ത് അമേരിക്കന്‍ ലിറ്ററേച്ചര്‍, ക്രോസ് കള്‍ച്ചറല്‍ കമ്യൂണിക്കേഷന്‍, ബിസിനസ് കമ്യൂണിക്കേഷന്‍.
ഗുവാഹാട്ടി: ലിംഗ്വിസ്റ്റിക്‌സ് ഫൊണറ്റിക്‌സ് ആന്‍ഡ് ഫോണോളജി, തിയററ്റിക്കല്‍ ഫോണോളജി, അക്കൗസ്റ്റിക് ഫൊണറ്റിക്‌സ്, ടോണ്‍ ആന്‍ഡ് ഇന്തോനേഷന്‍ ഇന്‍ ദ ലാംഗ്വേജസ് ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഫൊണറ്റിക്‌സ് ഓഫ് ടോണ്‍ ലാംഗ്വേജസ് ആന്‍ഡ് ടിബറ്റോ-ബര്‍മന്‍ ലാംഗ്വേജസ്.
കാന്‍പുര്‍: ഇംഗ്ലിഷ് (ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ഇ.എല്‍.ടി).
ഹൈദരാബാദ്: ലിംഗ്വിസ്റ്റിക്‌സ്.
വിശദാംശങ്ങള്‍ക്ക് ബന്ധപ്പെട്ട ഐ.ഐ.ടിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."