HOME
DETAILS

കൊവിഡ്: മെയ് ഒന്നിന് മരിച്ചത് സ്ഥിരീകരിച്ചത് 29ന്

  
backup
May 31 2021 | 04:05 AM

6515346511


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസത്തിന് ഇനിയും പരിഹാരമില്ല.
പത്തുദിവസത്തിലധികം സമയമെടുത്ത നിരവധി കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പിന്റെ തന്നെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.ശനിയാഴ്ച 198 കൊവിഡ് മരണങ്ങളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇതില്‍ 62 മരണങ്ങള്‍ പത്തുദിവസങ്ങള്‍ക്കു മുന്‍പ് നടന്നതാണ്. ഇതില്‍ ഈ മാസം ഒന്നിനു നടന്ന മരണം വരെ ഉള്‍പ്പെടുന്നുണ്ട്.


ഈ മാസം ഒന്നിനു മരിച്ച എറണാകുളം സ്വദേശി 91 കാരിയുടെ മരണം 29നാണ് സ്ഥിരീകരിച്ചത്. മേയ് ഏഴിന് നടന്ന തിരുവനന്തപുരം സ്വദേശിയായ 86 കാരന്റെ മരണവും മൂന്നി ന് നടന്ന എറണാകുളം സ്വദേശിയായ 63 കാരന്റെ മരണവും ഒന്‍പതിന് നടന്ന എറണാകുളം സ്വദേശിനിയായ 56 കാരിയുടെ മരണവും 29നാണ് സ്ഥിരീകരിച്ചത്.


മലപ്പുറം ജില്ലയില്‍ ഈ മാസം മൂന്നിന് നടന്ന 75 കാരന്റെ മരണവും അഞ്ചിനു നടന്ന അഞ്ചു പേരുടെ മരണവും എട്ടിനു നടന്ന മൂന്നു പേരുടെ മരണവും നാലിനു നടന്ന എട്ടു പേരുടെ മരണവും ഈ മാസം 29നാണ് സ്ഥിരീകരിച്ചത്.
ഈ മാസം 28ന് സ്ഥിരീകരിച്ച 194 മരണങ്ങളില്‍ 25 മരണങ്ങള്‍ മെയ് പത്തിനുള്ളില്‍ നടന്നതാണ്. സംശയമുള്ള കേസുകളില്‍ തീരുമാനമെടുക്കുന്നത് വൈകുന്നതിനാലാണ് മരണം സ്ഥിരീകരിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago