ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ജനപ്രതിനിധികള്‍ക്ക് അനുമതി നിഷേധിച്ചു
കൊച്ചി: ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസന നടപടികളെ നേരില്‍ കണ്ടറിയാനുള്ള ജനപ്രതിനിധികളുടെ അവകാശത്തിന് മേലും അഡ്മിനിസ്ട്രേഷന്റെ നിഷേധം.
ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുമതി തേടിയ സി.പി.എം എം.പിമാരുടെ സംഘത്തിന്റെ അപേക്ഷയാണ് അഡ്മിനിസ്ട്രേഷന് ഇന്നലെ തള്ളിയത്.
ദ്വീപില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സന്ദര്‍ശനത്തിനായി എത്തേണ്ടവര്‍ ഏഴു ദിവസം ദ്വീപില്‍ ക്വാറന്റൈനിലിരിക്കണം. ഇത് പരിഗണിച്ച് സന്ദര്‍ശനം പിന്നീടൊരു അവസരത്തിലേക്ക് മാറ്റണമെന്ന അഭ്യര്‍ഥനയോടെയാണ് ലക്ഷദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചത്.
കൊവിഡ് സാഹചര്യം മെച്ചപ്പെടുമ്പോള്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാമെന്നും മറുപടിക്കത്തില്‍ പറയുന്നു.വി ശിവദാസന്‍, എ.എം ആരിഫ് എന്നിവരാണ് സന്ദര്‍ശനാനുമതി തേടി ദ്വീപ് അഡ്മിനിസ്ട്രേഷനെ സമീപിച്ചത്.
അഡ്മിനിസ്ട്രേഷന്റെ നിഷേധാത്മക നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സി.പി.എം അറിയിച്ചു.
ദ്വീപില്‍ ജനങ്ങള്‍ക്കുമേല്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന, യഥാര്‍ഥ വസ്തുത പുറംലോകം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെണ്ടന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി എ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം അപേക്ഷ നല്കിയപ്പോഴും അഡ്മിനിസ്ട്രേഷന് ഇതേ മറുപടിയാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."